ഇന്ത്യയില്‍ മൂന്ന് തരം കൊടുവേലികളുണ്ട്. ചെത്തിക്കൊടുവേലി, വെള്ളക്കൊടുവേലി, മഞ്ഞക്കൊടുവേലി. കൊടുവേലിക്കിഴങ്ങ് ശുദ്ധിചെയ്തുവേണം ഉപയോഗിക്കാന്‍.
ശാസ്ത്രീയ നാമം : Plumbago zeylanica
സംസ്കൃതം: ചിത്രക, അഗ്നി, ദീപിക
തമിഴ്: ചിത്രമൂലം
എവിടെകാണാം: ഇന്ത്യയില്‍ ഉടനീളം കാണുന്നു
പുനരുത്പാദനം : കിഴങ്ങില്‍ നിന്ന്
ശുദ്ധിചെയ്യുന്ന വിധം: കൊടുവേലി കിഴങ്ങ് നുറുക്കി ചതച്ച് ചുണ്ണാമ്പ് വെള്ളത്തില്‍ മൂന്ന് പ്രാവശ്യം കഴുകുക. ശേഷം ശുദ്ധജലത്തിലും കഴുകുക. ചേര്‍ക്കുരുവിന് പകരമായും കൊടുവേലി കിഴങ്ങ് ഉപയോഗിക്കാം. ഔഷധപ്രയോഗത്തില്‍ കൊടുവേലി കിഴങ്ങിന്റെ പച്ച തൂക്കമാണ് കണക്കാക്കുന്നത്. കുഷ്ഠം, അര്‍ശ്ശസ്, മന്ത്, ഉദരരോഗങ്ങള്‍ എന്നിവയ്ക്കാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്.
ഔഷധപ്രയോഗങ്ങള്‍: കാട്ടുചേന ശുദ്ധിചെയ്തത് എട്ട് ഭാഗം, കൊടുവേലി ശുദ്ധി ചെയ്തത് നാല് ഭാഗം, കുരുമുളക്, ചുക്ക്, തിപ്പലി, മുത്തങ്ങ ഇവ ഓരോ ഭാഗം വീതം. ഇതെല്ലാം കൂട്ടിക്കിട്ടുന്ന തൂക്കത്തില്‍ ശര്‍ക്കര. ബാക്കിയെല്ലാം ഉണക്കിപ്പൊടിച്ച് പിന്നീട് ശര്‍ക്കരയും കൂട്ടി പൊടിക്കുക. അഞ്ച് ഗ്രാം പൊടി വീണ്ടും ശര്‍ക്കരയില്‍ കുഴച്ച് 30 ദിവസം കഴിച്ചാല്‍ അര്‍ശ്ശസ് ശമിക്കും. മോരില്‍ നന്നായി പുഴുങ്ങി ഉണക്കിയാണ് കാട്ടുചേന ശുദ്ധിചെയ്യുന്നത്.
60 ഗ്രാം കൊടുവേലി കിഴങ്ങ് അരച്ച് അഞ്ച് ലിറ്റര്‍ തേങ്ങാപ്പാലില്‍ കലക്കി കാച്ചി മെഴുക് പാകത്തില്‍ വാങ്ങുക. ഇത് അരിച്ചെടുക്കുക. കല്ക്കം അഞ്ച് ഗ്രാം വീതം കഴിക്കുക. എണ്ണ അഞ്ച് തുളളി വീതം ദിവസവും രണ്ട് നേരം സേവിക്കുക. ഇപ്രകാരം മൂന്നാഴ്ച സേവിച്ചാല്‍ അര്‍ശ്ശസ് പൂര്‍ണ്ണമായും ഭേദമാകും.
10 ഗ്രാം കാട്ടുചേന ശുദ്ധി ചെയ്യാത്തത്, അഞ്ച് ഗ്രാം കൊടുവേലി കിഴങ്ങ് ശുദ്ധി ചെയ്യാത്ത്, 25 ഗ്രാം വെളുത്തുള്ളി. ഇതെല്ലാം അരച്ച് ഒരു കുപ്പി എണ്ണെള്ള(650 മില്ലി) യും ഒരു കുപ്പി വെളിച്ചെണ്ണ(650 മില്ലി) യും ആറിരട്ടി പച്ചവെള്ളവും ചേര്‍ത്ത് അരക്ക് മധ്യപാകത്തില്‍ കാച്ചുക. മൂന്ന് തുള്ളി എണ്ണ ദിവസവും മൂന്ന് നേരം സേവിച്ചാല്‍ അര്‍ശ്ശസ്, കുഷ്ഠവ്രണം, കുഷ്ഠം ഇവ ശമിക്കും. ഒന്നരമാസം മാത്രമേ ഇത് സേവിക്കാവൂ.
കൊടുവേലി കിഴങ്ങ് പൊടിച്ച് മോരില്‍ ചാലിച്ച് തേച്ചാല്‍ ചൊറിച്ചിലും മന്ത് കൊണ്ടുണ്ടാകുന്ന നീരുവീക്കവും ശമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: