സുപ്രീം കോടതിയുടെ സുപ്രധാന വിധി; അപകടമുണ്ടായാല്‍ റെയില്‍വേ നഷ്ടപരിഹാരം നല്‍കണം

Friday 11 May 2018 2:13 am IST

ന്യൂദല്‍ഹി:  ട്രെയിനില്‍ കയറുമ്പോഴോ ഇറങ്ങുമ്പോഴോ വീണ് യാത്രക്കാര്‍ മരിക്കുകയോ അപകടമുണ്ടാവുകയോ ചെയ്താല്‍ റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. ഇത്തരം സാഹചര്യങ്ങളില്‍ യാത്രക്കാരുടെ അശ്രദ്ധയാണ് കാരണം എന്ന് ചൂണ്ടിക്കാട്ടി റെയില്‍വേയ്ക്ക് ഒഴിയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. 

ജസ്റ്റിസ് എകെ ഗോയല്‍, ആര്‍എഫ് നരിമാന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവിട്ടത്. 1989ലെ റെയില്‍വേ ആക്ട് പ്രകാരം ട്രെയിന്‍ യാത്രക്കാര്‍ക്ക് എന്തെങ്കിലും പരിക്ക് പറ്റിയാലും, ആത്മഹത്യ, സ്വന്തം പിഴവു മൂലം അപകടമോ മരണമോ സംഭവിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ റെയില്‍വേ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നാണ് പറയുന്നത്. ഇതിനെതിരെ പല വിവാദങ്ങളും ഉണ്ടായെങ്കിലും മാറ്റമുണ്ടായില്ല. എന്നാല്‍ ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് സുപ്രീംകോടതി പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.