അഷ്ടപദിയാട്ടം പുനരാവിഷ്‌കരിക്കുന്നു; ആദ്യം ഗുരുവായൂരില്‍

Friday 11 May 2018 2:21 am IST

കൊച്ചി: ശ്രീ ഗുരുവായൂരപ്പന്‍  ധര്‍മകല സമുച്ചയം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 12-ാം  നൂറ്റാണ്ടിലെ മഹാകവി  ജയദേവന്റെ 'ഗീതഗോവിന്ദം' അടിസ്ഥാനമാക്കിയുള്ള നൃത്ത നാടകം 'അഷ്ടപദിയാട്ടം' ഏറെ പുതുമകളോടെ  പുനരാവിഷ്‌കരിക്കുന്നു.  മെട്രോമാന്‍ ഡോ.ഇ ശ്രീധരന്‍, ഡോ. ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് പുനരാവിഷ്‌കാരത്തിന് നേതൃത്വം നല്‍കുന്നത്.

മെയ് 21ന് ഗുരുവായൂര്‍ പൂന്താനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ, ഗവര്‍ണര്‍ പി. സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കല, സാംസ്‌കാരിക പാരമ്പര്യം, ചരിത്രം എന്നിവ സംഗമിക്കുന്ന അപൂര്‍വ ദൃശ്യവിരുന്നാകും അഷ്പദിയാട്ടമെന്ന് ഡോ. ഇ. ശ്രീധരന്‍, ഡോ. ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

 ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയിലെ 60ഓളം വിദ്യാര്‍ത്ഥികളാണ് ഗീതഗോവിന്ദത്തിലെ ഒന്നാം അധ്യായമായ ദശാവതാരം അവതരിപ്പിക്കുന്നത്.  അന്യം നില്‍ക്കുന്ന പരമ്പരാഗത കലകള്‍ പഠിപ്പിക്കാനും  ഗവേഷണങ്ങള്‍ നടത്താനും വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതും ട്രസ്റ്റിന്റെ പദ്ധതിയിലുണ്ട്.

 ട്രസ്റ്റ് പ്രസിഡന്റ് പൂമുള്ളി നാരായണന്‍ നമ്പൂതിരി, വൈസ്  പ്രസിഡന്റ് കെ. ജി. പ്രേംജിത്, സെക്രട്ടറി ടി. കെ രാജീവ്, ട്രഷറര്‍ പി.ആര്‍ ജയറാം, ട്രസ്റ്റി കെ.ജി. സുനില്‍കുമാര്‍, ജോ. സെക്രട്ടറി മോഹന്‍ദാസ് ചേലനാട്ട്, നിര്‍വാഹക സമിതിയംഗം അഖിലേശന്‍ എന്നിവരും പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.