മാള്‍ ഓഫ് ജോയ് വിവാഹ ഉത്സവ് തുടരുന്നു

Friday 11 May 2018 2:25 am IST

കൊച്ചി: മാള്‍ ഒാഫ് ജോയിയില്‍ ഒരു കോടി രൂപയുടെ സമ്മാനങ്ങളുമായി 9 ആഴ്ചകളിലായി നീളുന്ന വിവാഹ ഉത്‌സവ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടരുന്നു. ഇതിലൂടെ സ്വിഫ്റ്റ് കാറുകള്‍, സ്വര്‍ണനാണയങ്ങള്‍, ഹോം അപ്ലയന്‍സസ്, സ്മാര്‍ട്ട് ഫോണുകള്‍, ഗിഫ്റ്റ് വൗച്ചറുകള്‍ തുടങ്ങി നിരവധി സമ്മാനങ്ങളാണ് ഉള്ളത്.

മാള്‍ ഓഫ് ജോയ്, ദ കംപ്ലീറ്റ് വെഡ്ഡിംഗ് മാളില്‍ വിവാഹത്തിനാവശ്യമായ പൊന്ന്, പട്ട്, ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോ, ഫുട്‌വെയറുകള്‍, കോസ്‌മെറ്റിക്‌സ്, ബ്രാന്റഡ് വാച്ചുകള്‍ തുടങ്ങി എല്ലാം ഒരു കുടക്കീഴില്‍ ലഭിക്കും.

മാള്‍ ഓഫ് ജോയിലെ ജോളീ സില്‍ക്‌സില്‍ മെന്‍സ്, ലേഡീസ്, കിഡ്‌സ് കളക്ഷന്‍സിന്റെ വിശാലമായ ലോകമാണ് . വെഡ്ഡിംഗ് കളക്ഷന്‍സ്, ഡിസൈന്‍ സാരികള്‍, ലെഹങ്ക ചോളികള്‍, ചുരിദാറുകള്‍, കുര്‍ത്തികള്‍,  കുര്‍ത്തകള്‍, ഫോര്‍മല്‍ ഡ്രസ് മെറ്റീരിയല്‍സ്, ഡെയ്‌ലി വെയറുകള്‍ തുടങ്ങിയവയെല്ലാം  തെരഞ്ഞെടുക്കാം.  പട്ടുസാരികളുടെ അതുല്യമായ ശേഖരമാണ് ജോളി സില്‍ക്‌സില്‍. 

കാഞ്ചീപുരം, ദേവികാപുരം, ആര്‍ണ്ണി, കുത്തൂര്‍, മരുതൂര്‍, ചിന്നേരി, ഒന്നുപുരം, ചെയ്യാര്‍ തുടങ്ങിയ കാഞ്ചീപുരത്തെ നെയ്ത്തുഗ്രാമങ്ങളില്‍നിന്നുള്ള കലാകാരന്മാര്‍ നെയ്‌തെടുക്കുന്നവ ഉള്‍പ്പെട്ടതാണ് ഈ ശ്രേണി. ഇതിനുപുറമെ വൈദേഹിപ്പട്ട്, സന്‍സ്‌കാര്‍, ചിത്രാംഗദ തുടങ്ങിയവയും ഇവിടെയുണ്ട്.് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.