കോഴിക്കോട്: പോലീസുകാരുടെ ശമ്പളത്തില്‍ നിന്ന് പണപ്പിരിവ് നടത്തരുതെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് വാട്സാപ്പില്‍ വരുന്ന വ്യാജ പ്രചാരണം പോലെയെന്ന് പോലീസ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി.അനില്‍കുമാറിന്റെ പരിഹാസം.
പോലീസ് അസോസിയേഷന് സംസ്ഥാന സമ്മേളനവിവരം അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു കമ്മീഷനെ ശക്തമായി പരിഹസിച്ചത്.
സംസ്ഥാന പോലീസുകാരുടെ അനുമതി വാങ്ങിയാണ് ശമ്പളത്തില്‍ നിന്ന് അസോസിയേഷന് പിരിക്കുന്നത്. അനുമതി കൃത്യമായി എഴുതി വാങ്ങാറുണ്ട്.
സമ്മതമല്ലാത്തവരില് നിന്ന് പൈസ ഈടാക്കില്ല. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നപോലെയാണ് കമ്മീഷന് ഉത്തരവ് ഇടുന്നതെന്നും പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: