മുതുകാടിനും പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിനും സംഗീത നാടക അക്കാദമി ഫെലോഷിപ്പ്

Friday 11 May 2018 2:28 am IST

തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ 2017ലെ ഫെല്ലോഷിപ്പുകളും അവാര്‍ഡുകളും ഗുരുപൂജ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. കെ.എം. രാഘവന്‍ നമ്പ്യാര്‍ (നാടകം), പെരുമ്പാവൂര്‍.ജി. രവീന്ദ്രനാഥ് (സംഗീതം), ഗോപിനാഥ് മുതുകാട് (മാജിക്) എന്നിവര്‍ക്കാണ് ഫെലോഷിപ്പ്.

പ്രശസ്തി പത്രവും, ഫലകവും, ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെല്ലോഷിപ്പുകള്‍ക്ക് 50,000 രൂപ വീതവും, അവാര്‍ഡുകള്‍ക്കും, ഗുരുപൂജ പുരസ്‌കാരങ്ങള്‍ക്കും 30,000 രൂപ വീതവുമാണ് അവാര്‍ഡ് തുക. അവാര്‍ഡ് സമര്‍പ്പണ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അക്കാദമി സെക്രട്ടറി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അവാര്‍ഡ് ജേതാക്കള്‍

ജയപ്രകാശ് കാര്യാല്‍, കണ്ണൂര്‍ വാസൂട്ടി, പ്രദീപ് റോയ്, സന്ധ്യ രാജേന്ദ്രന്‍ (നാടകം), ഡോ.എം. നര്‍മ്മദ (വയലിന്‍), ചേര്‍ത്തല.ആര്‍. ജയദേവന്‍ (മൃദംഗം), താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി (കര്‍ണ്ണാടക സംഗീതം), വിജയന്‍ പൂഞ്ഞാര്‍ (ലളിത സംഗീതം), പുളിമാത്ത് ശ്രീകുമാര്‍ (കഥാപ്രസംഗം), കലാമണ്ഡലം ഹുസ്‌നബാനു (മോഹിനിയാട്ടം), കലാമണ്ഡലം ഓയൂര്‍ രാമചന്ദ്രന്‍ (കഥകളി), കലാമണ്ഡലം മോഹനകൃഷ്ണന്‍ (ഓട്ടന്‍തുള്ളല്‍), കലാമണ്ഡലം കനകകുമാര്‍ (കൂടിയാട്ടം), പെരുവനം സതീശന്‍ മാരാര്‍ (ചെണ്ട), കുനിശ്ശേരി ചന്ദ്രന്‍ (മദ്ദളം), കോങ്ങാട് മധു (തിമില), റോയ് ജോര്‍ജ്ജ് കുട്ടി (ചവിട്ടുനാടകം).

ഗുരുപൂജ പുരസ്‌കാര ജേതാക്കള്‍

ബാലുശ്ശേരി സരസ, പാലാ തങ്കം, വര്‍ഗ്ഗീസ് കാട്ടിപറമ്പന്‍, കെ.വി. ആന്റണി, മണികണ്ഠന്‍ നായര്‍, മാധവന്‍ കുന്നത്തറ (നാടകം), പൊന്‍കുന്നം രവി, ദേവദാസ്, എം. രാമകൃഷ്ണന്‍, ജോസ് പീറ്റര്‍, പി. കൃഷ്ണന്‍ ആറ്റിങ്ങല്‍ (സംഗീതം), കോട്ടയ്ക്കല്‍ പി.ഡി. നമ്പൂതിരി (കഥകളി സംഗീതം), മുതുപ്പിലക്കാട് ചന്ദ്രശേഖരന്‍ പിള്ള (കഥകളി ചുട്ടി), പി.കെ.വി. രാമദാസ് (കഥകളി വേഷം), പല്ലാവൂര്‍ രാഘവ പിഷാരടി (ഇലത്താളം) ഉഷ രാജന്‍ (കഥാപ്രസംഗം).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.