ഹയര്‍ സെക്കണ്ടറി: വിജയം 83. 75% ശതമാനം

Friday 11 May 2018 3:34 am IST

തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കണ്ടറിയില്‍ 83. 75% ശതമാനമാണ് വിജയം. 83.37 ശതമാനമായിരുന്നു 2017ലെ വിജയ ശതമാനം

 3,09,065 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. 14,735 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്. മലപ്പുറത്താണ് കൂടുതല്‍ എ പ്ലസുകള്‍. കുറവ് പത്തനംതിട്ടയില്‍. 180 പേര്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും (1200/1200) നേടി.  കണ്ണൂരിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം. കുറവ് പത്തനംതിട്ടയിലും.  വിവിധ കോമ്പിനേഷന്‍ അടിസ്ഥാനത്തിലുള്ള വിജയ ശതമാനം, സയന്‍സ്(85.91), ഹ്യുമാനിറ്റീസ് (76.21), കൊമേഴ്സ്(85.22), ടെക്നിക്കല്‍ (76.77), ആര്‍ട്ട് (82.11). 

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 80.34 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ്( 81.50 ശതമാനം). 

വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി (വിഎച്ച്എസ്ഇ) വിഭാഗത്തില്‍ 90.24% പേരാണു വിജയിച്ചത്. പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷയ്ക്കും മേയ് 16 വരെ അപേക്ഷിക്കാം.  സേ പരീക്ഷ ജൂണ്‍ 5 മുതല്‍ 12 വരെ നടക്കും.പ്ലസ് വണ്‍ പരീക്ഷാഫലം മേയ് അവസാനത്തോടെ പ്രഖ്യാപിക്കും. ജൂണ്‍ ഒന്നിന് പ്ലസ് ടു ക്ലാസുകള്‍ തുടങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.