മന്ത്രി ബാലന്‍ കൊലപാതകങ്ങള്‍ക്ക് പച്ചക്കൊടി കാട്ടുന്നു: കുമ്മനം

Friday 11 May 2018 3:37 am IST

തിരുവനന്തപുരം: ഷമോജിന്റെ കൊലപാതകത്തെ ന്യായീകരിച്ച  മന്ത്രി എ.കെ.ബാലന്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

സി.പി.എം പ്രവര്‍ത്തകനായ ബാബുവിനെ വധിച്ചതിന് പ്രതികാരമായാണ് ഷമോജിനെ വധിച്ചതെന്ന ബാലന്റെ പ്രസ്താവന പ്രകോപനപരമാണ്. 

സംസ്ഥാനത്തെ ഉത്തരവാദിത്വപ്പെട്ട പദവി വഹിക്കുന്നയാള്‍ക്ക് ഭൂഷണമല്ല ഇത്തരം നിരുത്തരവാദപരമായ പരസ്യപ്രസ്താവനകള്‍. മന്ത്രിനടത്തിയത് സത്യപ്രതിജ്ഞാ ലംഘനമായതിനാല്‍ എ.കെ.ബാലന്‍ രാജിവയ്ക്കണം. മന്ത്രിപദം രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും, നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. കുമ്മനം ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.