മാഡ്രിഡ്: ലാ ലിഗ കിരീടം നേടിയ ബാഴ്സലോണ വിജയക്കുതിപ്പ്്് തുടരുന്നു. വിയാ റയലിനെ അവര്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. അവസാന രണ്ട് മത്സരങ്ങളില്‍ കൂടി തോല്‍ക്കാതിരുന്നാല്‍ അപരാജിതരായി ലാലിഗ കിരീടം ചൂടിയ ടീമെന്ന നേട്ടം ബാഴ്സയ്ക്ക് സ്വന്തമാകും.
ഒസ്മാന്‍ ഡെംബലയുടെ ഇരട്ട ഗോളാണ് ബാഴ്സലോണയ്ക്ക് വിയാ റയലിനെതരെ അനായാസ വിജയമൊരുക്കിയത്. ഫിലിപ്പി കുടിഞ്ഞോ, പൗളീഞ്ഞോ, ലയണല്‍ മെസി എന്നിവരും ബാഴ്സക്കായി ഗോള്‍ നേടി. സാന്സോണാണ് വിയാ റയലിന്റെ ഏക ഗോള്‍ നേടിയത്. തുടക്കം മുതല്‍ തകര്‍ത്തുകളിച്ച ബാഴ്സ പതിനൊന്നാം മിനിറ്റില്‍ മുന്നിലെത്തി. ഫിലിപ്പ് കുടിഞ്ഞോയാണ് സ്കോര്‍ ചെയ്തത്. നാല് മിനിറ്റിനുളളില്‍ പൗളീഞ്ഞോ ലീഡ് 2-0 ആക്കി. ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ ലയണല്‍ മെസിയും ലക്ഷ്യം കണ്ടതോടെ സ്കോര്‍ 3-0.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സാന്‍സോണ്‍ ഒരു ഗോള്‍ മടക്കി. അവസാന നിമിഷങ്ങളില്‍ ഡെംബാല രണ്ട് തവണ വിയാ റയലിന്റെ ഗോള്‍ വല ചലിപ്പിച്ചു.
ഈ വിജയത്തോടെ ബാഴ്സലോണയ്ക്ക് 36 മത്സരങ്ങളില്‍ 90 പോയിന്റായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: