ന്യൂദല്‍ഹി: അടുത്തമാസത്തെ ഇന്റര്‍ കോണ്ടിനെന്റല് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാമ്പിലേക്ക് മുപ്പത് കളിക്കാരെ തെരഞ്ഞെടുത്തു. മലയാളികളായ അനസ് എടത്തോഡികയും ആഷിഖ് കുരുണിയനും തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മുംബൈയില്‍ ഈമാസം 16 മുതല്‍ 18 വരെയാണ് ക്യാമ്പ്.
നാലു രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഇന്റര്‍ കോണ്ടിനെന്റല് കപ്പ് ടൂര്‍ണമെന്റ് ജൂണ്‍ ഒന്നിന് ആരംഭിക്കും.
ഇന്ത്യക്ക് പുറമെ കെനിയ, ചൈനീസ് തായ്പേയി, ന്യൂസിലന്‍ഡ് ടീമുകളുമാണ് മത്സരിക്കുക.
ദേശീയ മത്സരങ്ങളിലെ മികച്ച പ്രകടനമാണ് സൗമിക് ചക്രവര്‍ത്തി, ലാല്‍ഡന്‍മാവിയ, സഞ്്ജീബന് ഘോഷ്, ആഷിഖ് കുരുണിയന് എന്നിവര്‍ക്ക് ദേശീയ ക്യാമ്പില്‍ സ്ഥാനം നേടിക്കൊടുത്തത്.
തെരഞ്ഞെടുക്കപ്പെട്ടവര്‍: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, വിഷാല്‍ കെയ്ത്ത്, സഞ്ജീബന്‍ ഘോഷ് (ഗോള്‍ കീപ്പര്‍മാര്‍). സുബാശിഷ് ബോസ്, സന്ദേശ് ജിങ്കാന്, സൗമിക് ചക്രവര്‍ത്തി, അനസ് എടത്തോഡിക, സാലാം രാജന് സിങ്, ജെറി ലാറിന്സുല, നാരായണ്‍ ദാസ്, പ്രീതം കോട്ടല്‍, ദേവീന്ദര്‍ സിങ് (പ്രതിരോധനിരക്കാര്‍). റൗളിന് ബോര്‍ഗസ്, ഹാലിചരണ്‍ നര്‍സാരി, ധനപാല്‍ ഗണേഷ് , അനിരുദ്ധ് താപ്പ, ഉദാന്ത് സിങ്, മുഹമ്മദ് റഫീഖ്, ബികാസ് ജെയ്റു, പ്രോണായ് ഹാള്‍ഡര്‍, ലാല്‍ഡന്‍മാവിയ, ആഷിഖ് കുരുണിയന് (മധ്യനിരക്കാര്‍). ബല്‍വന്ത് സിങ്, ജെജെ ലാല്‍പെഖുല, സീമിന്ലന് ഡൗങ്കല്‍, അലന് ഡീയോറി, മന്‍വീര്‍ സിങ്, സുനില്‍ ഛേത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: