യുവന്റസിന് ഇറ്റാലിയന്‍ കപ്പ്

Friday 11 May 2018 3:52 am IST

റോം: ഇറ്റാലിയന്‍ കപ്പില്‍ യുവന്റസിന് തുടര്‍ച്ചയായ നാലാം കിരീടം. എ സി മിലാനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് യുവന്റസ് ചാമ്പ്യന്മാരായത്. ഇത് പതിമൂന്നാം തവണയാണ് യുവന്റ്‌സ് ഇറ്റാലിയന്‍ കപ്പ് നേടുന്നത്.

ലീഗ് കിരീടവും ഇറ്റാലിയന്‍ കപ്പും നേടുന്ന ആദ്യ ടീമെന്ന നേട്ടത്തിലേക്ക് നീങ്ങുകയാണ് യുവന്റസ്. സീരി എ യില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ഒരു പോയിന്റു നേടിയാല്‍ യുവന്റസിന് കിരീടം സ്വന്തമാകും. സിരീ എയിലെ അടുത്ത മത്സരത്തില്‍ യുവന്റസ് റോമയെ നേരിടും.

യുവന്റസിനുവേണ്ടി പ്രതിരോധനിരക്കാന്‍ മേധി ബെനാട്ടിയ രണ്ട് ഗോള്‍ നേടി. ഡഗ്‌ളസ് കോസ്റ്റ ഒരു ഗോളും സ്‌കോര്‍ ചെയ്തു. 

ഒരു ഗോള്‍ മിലാന്റെ ദാനമായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.