പ്രധാനമന്ത്രിയുടെ നേപ്പാള്‍ സന്ദര്‍ശനത്തിന് ഇന്നു തുടക്കം

Friday 11 May 2018 8:56 am IST
നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുമായി മോദി ഔദ്യോഗിക ചര്‍ച്ച നടത്തും. ഇന്ത്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന 900 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിക്ക് ഇരു പ്രധാനമന്ത്രിമാരും ഒന്നിച്ച് തറക്കല്ലിടും.

ന്യൂദല്‍ഹി: രണ്ടു ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പുറപ്പെടും. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മോദിയുടെ സന്ദര്‍ശനം.

നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുമായി മോദി ഔദ്യോഗിക ചര്‍ച്ച നടത്തും. ഇന്ത്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന 900 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിക്ക് ഇരു പ്രധാനമന്ത്രിമാരും ഒന്നിച്ച് തറക്കല്ലിടും.

പ്രധാനമന്ത്രിയായശേഷം മോദിയുടെ മൂന്നാം നേപ്പാള്‍ സന്ദര്‍ശനമാണിത്. 2014-ല്‍ സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു ആദ്യ സന്ദര്‍ശനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.