ഹൈദരാബാദില്‍ മലയാളി നഴ്‌സിനു നേര്‍ക്ക് ആസിഡ് ആക്രമണം

Friday 11 May 2018 9:15 am IST
ജിഷ ജോലി കഴിഞ്ഞ് ആശുപത്രിയില്‍നിന്നും മടങ്ങുമ്പോള്‍ പ്രമോദ് സമീപത്തെത്തി സംസാരിക്കുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. ഇതോടെ പ്രമോദ് കൈയില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ജിഷയുടെ നേര്‍ക്ക് ഒഴിക്കുകയായിരുന്നു.

ഹൈദരാബാദ്: അപ്പോളോ ആശുപത്രിയിലെ മലയാളി സ്റ്റാഫ് നഴ്‌സിനു നേര്‍ക്ക് ആസിഡ് ആക്രമണം. മലയാളിയായ പ്രമോദ് എന്നയാളാണ് ആസിഡ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ജിഷ ഷാജിയെന്ന (23) നഴ്‌സിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. പ്രമോദും ജിഷയും പരിചയക്കാരാണെന്നു പറയുന്നു.

വെള്ളക്കുപ്പിയിലാണ് പ്രമോദ് ആസിഡ് കൊണ്ടുവന്നത്. ജിഷ ജോലി കഴിഞ്ഞ് ആശുപത്രിയില്‍നിന്നും മടങ്ങുമ്പോള്‍ പ്രമോദ് സമീപത്തെത്തി സംസാരിക്കുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. ഇതോടെ പ്രമോദ് കൈയില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ജിഷയുടെ നേര്‍ക്ക് ഒഴിക്കുകയായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് ജിഷ ഹൈദരാബാദിലെത്തിയത്. ഇവിടെ ഹോസ്റ്റലില്‍ ആയിരുന്നു താമസം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.