പോലീസ് അസോസിയേഷന്‍ പ്രമേയത്തിലും ചുവപ്പ് രാഷ്ട്രീയം

Friday 11 May 2018 2:40 pm IST

കോഴിക്കോട്: സിപി‌എമ്മിന്റെ സമ്മേളനങ്ങള്‍ പോലെ ബലികുടീരങ്ങള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് പോലീസ് അസോസിയേഷന്റെ പ്രമേയം അവതരിപ്പിച്ചത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിയെന്ന് ദേശീയ സുരക്ഷാ ഏജന്‍സികള്‍  റിപ്പോര്‍ട്ട് ചെയ്ത റോഹിഗ്യന്‍ പ്രശനം, കത്വയിലെ പിഞ്ചുബാലികയുടെ മാനഭംഗം, യുപിയിലെ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ മരണപ്പെട്ട കുട്ടികള്‍, വര്‍ഗീയവാദികള്‍ കൊലപ്പെടുത്തിയ ഗൌരി ലങ്കേഷ്, യുപിയിലും മറ്റും നടന്ന കലാപങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയായിരുന്നു പ്രമേയം അവതരിപ്പിച്ചത്.

അതേസമയം കേരളത്തില്‍ ഓഖി ദുരന്തം ഉള്‍പ്പടെ നിരവധി സംഭവങ്ങളില്‍ മരണപ്പെട്ടവര്‍ക്ക് ആദാരാഞ്ജലികള്‍ പ്രമേയത്തിലില്ല. കേരളത്തില്‍ പനി പിടിച്ച് മരിച്ചവരെയോ, അട്ടപ്പാടിയില്‍ പട്ടിണി മൂലം മരിച്ച വനവാസികളെയോ, ആള്‍ക്കൂട്ടം തല്ലിക്കൊന്ന വനവാസി യുവാവ് മധുവിനെയോ, വരാപ്പുഴയില്‍ പോലീസുകള്‍ കസ്റ്റഡിയില്‍ വച്ച് കൊലപ്പെടുത്തിയ രഞ്ജിത്തിനെയോ പോലീസ് അസോസിയേഷന്‍ ഓര്‍മിച്ചതേയില്ല.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.