തിരുവന്‍വണ്ടൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ:പി.എസ്. ശ്രീധരന്‍പിള്ളയുടെ വിജയത്തിന് കച്ച കെട്ടി തിരുവന്‍വണ്ടൂര്‍. യുസിഎ ഹാളില്‍ ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിനാളുകള്‍.
സ്ത്രീകളുടെ വലിയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ പരിപാടിയില്‍ ഹാള്‍ നിറഞ്ഞു കവിഞ്ഞ ജനസഞ്ചയം എതിരാളികളെ ഞെട്ടിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 37 ശതമാനം വോട്ടുമായി പഞ്ചായത്തില്‍ മുന്നിലെത്തിയ എന്‍ഡിഎ ഇക്കുറി എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ട് നേടി താമരയുടെ വിജയം ഉറപ്പിക്കുമെന്ന് പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു.
ജനങ്ങളുടെ ഹൃദയം തൊട്ട കുമ്മനം രാജശേഖരന്റെ വാക്കുകളും സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് ഹൃദയം സമര്‍പ്പിച്ച് ജനങ്ങള്‍ നല്കിയ സ്വീകരണവുമൊക്കെ ചരിത്രവിജയത്തിനുള്ള നാന്ദി കുറിക്കലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: