ചെങ്ങന്നൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ; പി.എസ്. ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സുരേഷ്ഗോപി ശനിയാഴ്ച എത്തും. കുടുംബയോഗങ്ങളിലും പ്രചരണപരിപാടികളിലും പങ്കെടുക്കുന്ന അദ്ദേഹം ഉച്ചയ്ക്ക് 2.30ന് വെണ്മണിയില് സ്ഥാനാര്‍ത്ഥിയുടെ മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, ആലാ പഞ്ചായത്ത് എന്നിവിടങ്ങളിലായി നാല് കുടുംബയോഗങ്ങളില്‍ സുരേഷ് ഗോപി സംസാരിക്കും. 14ന് ബുധനൂര്‍, മാന്നാര്‍ എന്നിവിടങ്ങളിലും കുടുംബയോഗങ്ങളില്‍ സുരേഷ്ഗോപി പങ്കെടുക്കും.
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം 14, 15, 16 തീയതികളില്‍ ചെങ്ങന്നൂരില്‍ പര്യടനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: