വിശ്വത്തെയറിയാതെങ്ങനെ വിശ്വരൂപനെയറിയാന്!. ശ്രീമദ് ഭഗവത്ഗീതയിലെ പതിനൊന്നാമദ്ധ്യായം ‘വിശ്വരൂപദര്‍ശനയോഗം’ അതില്‍ ഭഗവാന്റെ വിശ്വരൂപം എപ്രകാരമെന്ന് സാധാരണക്കാരനും ആത്മജ്ഞാനിക്കും വരെ മനസ്സിലാക്കാന്‍ പാകത്തിനാണ് വിവരിച്ചിരിക്കുന്നത്. സാധാരണക്കാരന് കുറേയധികം തലയും തീതുപ്പുന്ന വായും എന്നുവേണ്ടാ ആകെപ്പാടെ ഭീതിജനകമായ ഒരുരൂപം. അല്പംകൂടി ജ്ഞാനമുള്ളവന് ഭൂമണ്ഡലത്തേക്കുറിച്ചൊരു ജ്ഞാനം സംജാതമാകുമ്പോള്‍ അതിനുമുകളിലുള്ളവന് ത്രിലോകജ്ഞാനം, ത്രിലോകജ്ഞാനിക്ക് ആത്മജ്ഞാനം, ആത്മജ്ഞാനിക്ക് വിശ്വജ്ഞാനം, അവസാനം ബ്രഹ്മജ്ഞാനം അങ്ങനെ പോകുന്നു.
വിശ്വത്തേക്കുറിച്ച് അല്പം സൂചിപ്പിക്കാന്‍ ഭൂമിയില്‍ നിന്നുതുടങ്ങാം. നമ്മുടെ അമ്പത്തിനാല് ഗാലക്സികള്‍ ചേര്‍ന്ന ക്ഷീരപഥം. ഇതില്‍ ഒരു ഗാലക്സിയിലെ ഒരു നക്ഷത്രമാണ് സൂര്യന്. അതിലെ ഒരു ഗ്രഹമാണ് ഭൂമി. ഒരു ഗാലക്സിയില്‍ ലക്ഷക്കണക്കിനു നക്ഷത്രങ്ങള്‍ സ്ഥിതിചെയ്യുന്നു. ഇവയെല്ലാം ഒരു കേന്ദ്രത്തെ ലക്ഷ്യമാക്കി തിരിയുന്നു. അമ്പതെണ്ണം വരെയുള്ള ഗാലക്സികളുടെ സമൂഹത്തെ ഗ്രൂപ്പെന്നും, അതില്‍ കൂടുതലുള്ള ഗാലക്സി സമൂഹത്തെ ക്ലസ്റ്റര്‍ എന്നും, ഗാലക്സി ക്ലസ്റ്ററുകളുടെ സമൂഹത്തെ സൂപ്പര്‍ ക്ലസ്റ്റര്‍ എന്നും പറയുന്നു. ഇതുപെട്ടന്നു പറഞ്ഞെങ്കിലും ഇതിന്റെ വ്യാപ്തി അത്രപെട്ടെന്നു തീരുന്നതല്ല!.
ഒരു ഗാലക്സിയില്‍ ഇരുപതിനായിരം (20,000) കോടിയോളം നക്ഷത്രങ്ങളുണ്ടാകും. ഗാലക്സി ക്ലസ്റ്ററില്‍ ആയിരത്തോളം ഗാലക്സികള്‍ ഉണ്ടാവും. സൂപ്പര്‍ ക്ലസ്റ്ററില്‍ 43 ഗാലക്സി ക്ലസ്റ്ററുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് നാല്‍പ്പത്തിമൂവായിരം ഗാലക്സികള്‍ നമ്മുടെ അറിവിലുണ്ടെങ്കിലും ഇനിയും കണ്ടെത്താന്‍ ഒട്ടനവധിയുണ്ട്. ശാസ്ത്രജ്ഞരുടെ കണക്കുകള്‍ അനുസരിച്ച് ദൃശ്യപ്രപഞ്ചത്തില്‍ പതിനായിരം കോടി ഗാലക്സികള്‍ തന്നെയുണ്ട്. ഇപ്പോള്‍ മനുഷ്യന് കണ്ടെത്തിയിട്ടുള്ളത് ഈ പ്രപഞ്ചത്തിലുള്ള ദൃശ്യപ്രപഞ്ചത്തിന്റെ അഞ്ച് ശതമാനം മാത്രം. ദൃശ്യപ്രപഞ്ചം എന്നാല്‍ പ്രകാശിക്കുന്നവ മാത്രം. പ്രകാശിക്കുന്നവ മാത്രമേ ടെലസ്കോപ്പിലൂടെ കാണാന്‍ കഴിയൂ പ്രപഞ്ചത്തില്‍ തൊണ്ണൂറ്റഞ്ചു ശതമാനത്തോളം പ്രകാശിക്കാത്തവയാണ്.
ഭൂമി ഈ ബ്രഹ്മാണ്ഡത്തില്‍ നിന്നും യാത്ര തുടങ്ങിയ ഇടത്തെന്നെങ്കിലും തിരിച്ചെത്തുമോ?. ബ്രഹ്മാണ്ഡത്തിന്റെ മുക്കിലും മൂലയിലും തൊട്ടുപോകുന്ന ഭൂമിയുടെ ഈ യാത്ര, അതൊന്നു വിലയിരുത്തി ചിന്തിക്കുക. ഭൂമി സ്വയം കറങ്ങുന്നതിനോടൊപ്പം സൂര്യനെയും വലംവെയ്ക്കുന്ന ചിത്രം മനസ്സിലൊന്നു സങ്കല്പിക്കാം. മുന്നൂറ്റി അറുപത്തഞ്ചേകാല്‍ ചുറ്റുള്ള ഭൂമിയുടെ ചുറ്റളവിനുതുല്ല്യമായ ഒരു സ്പ്രിഗ് ( കമ്പിച്ചുരുള്‍ ) സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ സഞ്ചാര പഥത്തില്‍ വലിച്ചുകെട്ടിയാല്‍ എപ്രകാരമിരിക്കുമെന്ന് വളരെപ്പെട്ടന്നു മനസ്സിലാക്കാന്‍ കഴിയും. ഇപ്രകാരംതന്നെ സൂര്യന്റെ മറ്റു ഗ്രഹോപഗ്രഹങ്ങളെക്കൂടി ഭംഗിയായി ചിന്തിക്കാം. ഇപ്രകാരമുള്ള സൂര്യന് അതിന്റെ കേന്ദ്രബിന്ദുവിനെ ഇതേപ്രകാരത്തില്‍ ഭൂമിയടക്കമുള്ള ഗ്രഹോപഗ്രഹവുമായി സൂര്യന്റെ സഞ്ചാരപഥത്തിലൂടെ ഇരുന്നൂറ്റി ഇരുപത്തഞ്ചു ബില്ല്യന്‍ വര്‍ഷം വരുന്ന ചുറ്റുമായി കറങ്ങുമ്പോള്‍, സൂര്യന്റെ കേന്ദ്രബിന്ദുവിനെ പ്രതിനിധാനം ചെയ്യുന്ന ലക്ഷക്കണക്കിന് സൂര്യന്മാര് ഇതേപ്രകാരത്തില്‍ ചുറ്റുന്നു. നാം ഇതിനെ താരാപഥം എന്ന്ു പറയുന്നു. ഇത്തരത്തിലുള്ളവ അന്പതുവരെ ഗ്രൂപ്പായും, അതില്‍ കൂടുതല്‍ വരുന്നവ ക്ലസ്റ്ററുകളായും നാമകരണം ചെയ്യപ്പെട്ടു. ഇവ മറ്റൊരു കേന്ദ്രബിന്ദുവിനെ വലയം ചെയ്യുന്നു.
ഇത്തരത്തില്‍ വലംവെക്കുന്ന ക്ലസ്റ്ററുകളുടെ സമൂഹത്തെ സൂപ്പര്‍ ക്ലസ്റ്ററാക്കി അതിന്റെ ഒരുകൂട്ടം മറ്റൊരു കേന്ദ്രബിന്ദുവിനെ ആധാരമാക്കി ചുറ്റുന്നു ഈ പ്രവണത തുടരുമ്പോള്‍ നമ്മുടെ കുഞ്ഞു ഭൂമിയും നാമും ഇതിലുള്‍പ്പെടുന്നു. സഞ്ചാരം തുടങ്ങിയ സ്ഥാനത്ത് നമ്മുടെ ഭൂമി എന്നു തിരിച്ചെത്തും?. എത്താന്‍ സാധിക്കുമോ?. ഇത്തരത്തില്‍ പ്രപഞ്ചത്തെ സംവിധാനംചെയ്ത വിശ്വേശ്വരനെ ( ബ്രഹ്മത്തെ) ആരുള്ക്കൊള്ളുന്നുവോ അവന് ബ്രഹ്മജ്ഞാനിയാകുന്നു.
9496157790.
പ്രതികരിക്കാൻ ഇവിടെ എഴുതുക: