പൊന്തന്‍പുഴ വനസംരക്ഷണം: ബിജെപി രാപകല്‍ സമരം തുടങ്ങി

Saturday 12 May 2018 2:34 am IST
പൊന്തന്‍പുഴ വനഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ ആഭിമുഖ്യത്തില്‍ രാപ്പകല്‍ സമരം തുടങ്ങി

കോട്ടയം: പൊന്തന്‍പുഴ വനഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ ആഭിമുഖ്യത്തില്‍ രാപ്പകല്‍ സമരം തുടങ്ങി.

ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ഉദ്ഘാടനം ചെയ്തു. പൊന്തന്‍പുഴയില്‍ രാഷ്ട്രീയ നേതാക്കള്‍ അനധികൃതമായി കൈയ്യേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവിന് ആയിരം ഏക്കറോളം ഭൂമി ലഭിക്കുമെന്നായതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രശ്‌നത്തില്‍ നിന്ന് പിന്‍വാങ്ങി. സംസ്ഥാനത്തെ ഏത് വിഷയത്തിനും അഭിപ്രായം പറയുന്ന കാനം രാജേന്ദ്രന്‍ ഇതുവരെ പൊന്തന്‍പുഴയില്‍ എത്തിയിട്ടില്ല. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഭരണ സ്വാധീനത്തിന്റെ മറവില്‍ ഇടത് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍. ഹരി പറഞ്ഞു.

 കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് വി. എന്‍. മനോജ് അദ്ധ്യക്ഷനായി. പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് വി. സി. അജികുമാര്‍ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍, വൈസ് പ്രസിഡന്റുമാരായ എന്‍. കെ. ശശികുമാര്‍, റ്റി. എ. ഹരികൃഷ്ണന്‍, ജില്ലാ സെക്രട്ടറി കെ. പി. ഭുവനേശ്, സംസ്ഥാന സമിതിയംഗം അഡ്വ. നോബിള്‍ മാത്യു, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അഡ്വ. സനല്‍കുമാര്‍, രാജന്‍ മേടക്കല്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ. ബി. മധു, റ്റി. ബി. ബിനു, മിഥുന്‍ എസ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ലാല്‍കൃഷ്ണ റ്റി. തുടങ്ങിയവര്‍ സംസാരിച്ചു. 

ഇന്ന് രാവിലെ 11ന് നടക്കുന്ന സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.