ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം

Saturday 12 May 2018 2:43 am IST

പത്തനംതിട്ട: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ആരംഭിച്ചു. സംസ്ഥാന ഭാരവാഹി യോഗം ബിഎംഎസ് ജില്ലാ സെക്രട്ടറി ജി. സതീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട കിഴക്കേടത്ത് മറിയം കോംപ്ലക്‌സില്‍ ഇന്ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം രാജ്യസഭാ എം പി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് ബി. ജയപ്രകാശ് അധ്യക്ഷത വഹിക്കും. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് യാത്രയയപ്പ് സമ്മേളനം. 12.30ന് സാംസ്‌കാരിക സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്തസഹ പ്രചാരക് എസ്. സുദര്‍ശനന്‍ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം രാഷ്ട്രീയരാജ്യ കര്‍മ്മചാരി മഹാസംഘ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സി. സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.