തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാര്‍ സത്യവാചകം ചൊല്ലി ചുമതലയേറ്റെടുത്തു. കെ. എല്‍. വിവേകാനന്ദന്, എസ്. സോമനാഥന് പിള്ള, കെ. വി. സുധാകരന്, പി. ആര്. ശ്രീലത എന്നിവരാണ് പുതിയതായി ചുമതലയേറ്റത്.
സംസ്ഥാന വിവരാവകാശ കമ്മീഷന് ഓഫീസില്‍ നടന്ന ചടങ്ങില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോള്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. അഞ്ചുപേരാണ് ചുമതലയേറ്റെടുക്കേണ്ടതെങ്കിലും സര്‍ക്കാര്‍ നല്കിയ പട്ടികയിലെ സിപിഎം നേതാവിന്റെ പേര് ഗവര്‍ണര്‍ തടഞ്ഞിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ സിപിഎം ജില്ലാകമ്മറ്റി അംഗം എ.എ.റഷീദിന്റെ പേരാണ് ഗവര്‍ണര്‍ റിട്ട.ജസ്റ്റീസ് പി.സദാശിവം തടഞ്ഞത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: