അടിമാലി: മലനാട് ഹിന്ദുമഹാസംഗമത്തിനും, മഹാസര്വ്വൈശ്വര്യപൂജയ്ക്കും നാളെ അടിമാലിയില്‍ തുടക്കമാകും. വിവേകാനന്ദ വിദ്യാസദന്‍ സ്കൂളില്‍ നടക്കുന്ന പരിപാടികള്‍ക്ക് പൂര്‍ണാമൃതാനന്ദപുരി സ്വാമികള്‍ മുഖ്യകാര്‍മികത്വം വഹിക്കും.
രാവിലെ 10.30ന് കോവില്‍മല രാജാവ് രാമന് രാജമന്നാന് ഉദ്ഘാടന സഭയില്‍ ദീപം തെളിയിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല പ്രഭാഷണം നടത്തും. 2.15ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ആത്രശ്ശേരി രാമന് നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് പൂര്‍ണാമൃതാനന്ദപുരി സ്വാമിയെ പൂര്‍ണകുംഭം നല്കി സ്വീകരിക്കും. 6.30ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീ ഭഗവതിവൈഷ്ണവ ദേവി ക്ഷേത്രത്തിലേക്ക് സപ്താഹയജ്ഞ വിഗ്രഹഘോഷയാത്രയും നടക്കും. ഇതോടെ ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: