സഹപ്രവര്‍ത്തകര്‍ക്ക്‌ മുമ്പില്‍ വികാരാധീനനായി ഒബാമ

Friday 9 November 2012 9:11 pm IST

വാഷിങ്ങ്ടണ്‍: സഹപ്രവര്‍ത്തകര്‍ക്ക്‌ മുമ്പില്‍ വികാരാധീനനായി യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ. രണ്ടാം വട്ടം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഒബാമ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ക്കായി തന്നോടൊപ്പം പ്രവര്‍ത്തിച്ചവരുടെ യോഗത്തിലാണ്‌ വികാരാധീനനായത്‌. കണ്ണീരോടെയാണ്‌ ഒബാമ സഹപ്രവര്‍ത്തകര്‍ക്ക്‌ നന്ദി അറിയിച്ചത്‌.
പ്രചാരണം നടത്തിയ സംഘം തന്നെയാണ്‌ ഒബാമയുടെ ഈ രംഗങ്ങള്‍ ലോകത്തിനായി പുറത്തപുവിട്ടത്‌. ഷിക്കാഗോയിലെ ഓഫീസ്‌ ആസ്ഥാനത്ത്‌ നടന്ന ചടങ്ങിലാണ്‌ ഒബാമയുടെ ഈറനണിഞ്ഞ വാക്കുകള്‍ പുറത്തുവന്നത്‌. നര്‍മ്മത്തില്‍ ആദ്യം സംസാരിച്ചുതുടങ്ങിയ ഒബാമ പിന്നീട്‌ വൈകാരികമായാണ്‌ സംസാരം അവസാനിപ്പിച്ചത്‌.
തുടക്കം മുതല്‍ നിങ്ങള്‍ എന്റെയൊപ്പം പ്രചാരണത്തിനുണ്ടായതുകൊണ്ടാണ്‌ ഇത്രയും നല്ല വിജയം എനിക്ക്‌ നേടാന്‍ കഴിഞ്ഞതെന്നും ഒബാമ സംഘത്തോട്‌ പറഞ്ഞു. തെരഞ്ഞെടുപ്പ്‌ പ്രചാരണം കുറ്റമറ്റതാക്കിയതിലൂടെ എത്രമാത്രം പ്രധാനപ്പെട്ടതാണ്‌ അതെന്ന്‌ എനിക്ക്‌ മനസിലായി. ഈ പ്രവര്‍ത്തനങ്ങളില്‍ എന്നോടൊപ്പം നിന്ന നിങ്ങളോട്‌ എനിക്ക്‌ അഭിമാനം തോന്നുന്നുവെന്നും ഒബാമ പറഞ്ഞു നിര്‍ത്തി. യുഎസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ പ്രചാരണ പരിപാടികള്‍ക്കാണ്‌ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ സാക്ഷ്യം വഹിച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.