അഞ്ചല്‍: പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ കാണാതായി. ഏറം സ്വദേശി മനോജി(28)നെയാണ് കാണാതായത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഏറം ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെ നടന്ന അടിപിടിക്കേസില്‍ ഇയാള്‍ പ്രതിയായിരുന്നു. പിടികിട്ടാപ്പുള്ളിയായിരുന്ന മനോജിനെ പോലീസ് കഴിഞ്ഞ ദിവസമാണ് ഏറത്ത് നിന്നും കസ്റ്റഡിയിലെടുത്തത്.
പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന മനോജിനെ രാത്രി പത്ത് മണിയോടെ ബന്ധുക്കള്‍ സന്ദര്‍ശിച്ചപ്പോള്‍ തന്നെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് പറഞ്ഞിരുന്നു. പിന്നീട് രാത്രി പതിനൊന്നരയോടെ കസ്റ്റഡിയില്‍ നിന്നും പ്രതി ഓടി രക്ഷപ്പെട്ടെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: