വിലയിടിവ്:വാഴ കര്‍ഷകര്‍ പ്രതിസന്ധിയില്‍

Saturday 12 May 2018 3:20 am IST
ഹൈറേഞ്ചിലെ വാഴക്കര്‍ഷകരെ പ്രതിസന്ധിയിലാക്കി കാലാവസ്ഥ വ്യതിയാനവും വിലക്കുറവും. കഴിഞ്ഞ സീസണില്‍ 55 മുതല്‍ 60 വരെ വില ലഭിച്ചിരുന്ന എത്തക്കായ്ക്ക് ഇപ്പോള്‍ 35 മുതല്‍ 40 വരെയാണ് വില

കട്ടപ്പന: ഹൈറേഞ്ചിലെ വാഴക്കര്‍ഷകരെ പ്രതിസന്ധിയിലാക്കി കാലാവസ്ഥ വ്യതിയാനവും വിലക്കുറവും. കഴിഞ്ഞ സീസണില്‍ 55 മുതല്‍ 60 വരെ വില ലഭിച്ചിരുന്ന എത്തക്കായ്ക്ക് ഇപ്പോള്‍ 35 മുതല്‍ 40 വരെയാണ് വില. 

നാടന്‍ ഏത്തനാണ് ആവശ്യക്കാര്‍ കൂടുതലെങ്കിലും വിലക്കുറവുള്ള തമിഴ്നാട് പഴത്തിനാണ് ചിലവ് മുന്നില്‍. പാളയങ്കോടന്‍ പഴത്തിന് കഴിഞ്ഞ സീസണില്‍ 30 രുപാ ലഭിച്ചിരുന്നത് 25-28 ആയി കുറഞ്ഞു. ഏറ്റവും വിലക്കുറവ് ഞാലിപ്പൂവന്‍ കുലകള്‍ക്കാണ്. കഴിഞ്ഞവര്‍ഷം 65 രൂപായുണ്ടായിരുന്നത് ഇപ്പോള്‍ 25 ആയി. 40 രൂപയാണ് കുറഞ്ഞത്. റോബസ്റ്റയ്ക്ക് 3 രൂപാ കുറഞ്ഞ് കിലോയ്ക്ക് 15 ആയി. 

വാഴയ്ക്ക് വേര് അഴുകല്‍, കൂമ്പുവാട്ടം, പിണ്ടിപ്പുഴു, ഇലകള്‍ക്കുണ്ടാകുന്ന മഞ്ഞളിപ്പ് തുടങ്ങിയ രോഗങ്ങള്‍ക്കൊപ്പം ഓഖി ചുഴലിക്കാറ്റിന്റെ അലയൊലികളില്‍ ഹൈറേഞ്ചിലെ 50% വാഴകളും ഒടിഞ്ഞ് വീണത് ഉല്‍പ്പാദനം കുറയുന്നതിന് കാരണമായി. 

ഇതിന് പുറമേ തമിഴ്‌നാട്ടില്‍ നിന്നുള്ള വാഴക്കുലകളുടെ വരവ് കൂടിയതും പ്രശ്‌നമായി. മഴയെത്തുന്നതോടെ കുലയ്ക്ക് വന്‍തോതില്‍ വിലയിടിയാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.