രാഷ്ട്രീയ കൊലപാതകമോ സിപിഎം കുതന്ത്രമോ?

Friday 11 May 2018 10:37 pm IST

സിപിഎമ്മിന്റെ പ്രവര്‍ത്തകനെന്ന് അവര്‍ അവകാശപ്പെടുന്ന ബാബുവിന്റെ കൊലപാതകം മാഹിയില്‍ നടന്ന് അരമണിക്കൂറിനുള്ളില്‍ ആര്‍എസ്എസുകാരനായ ഓട്ടോ ഡ്രൈവര്‍ ഷമേജിന്റെ വധവും നടന്നു. സാധാരണ വിശദമായ തയാറെടുപ്പുകള്‍ നടത്തയതിനു ശേഷമേ സിപിഎം കൃത്യം നിര്‍വഹിക്കാറുള്ളുവെന്നാണ് കേട്ടറിവ്. അതു കൊണ്ട് ഷമേജിന്റെ വധം നടത്തിയത് യാതൊരു മുന്‍കൂര്‍ തയ്യാറെടുപ്പും കൂടാതെയാണെന്ന് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല. എന്ത് തരം തയ്യാറെടുപ്പാണ് നടത്തിയതെന്നേ കണ്ടു പിടിക്കേണ്ടതുള്ളൂ.

മാഹിയിലെ സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ വധത്തിന്റെ കാര്യത്തിലും സംശയത്തിന്റെ മുന സിപിഎം ന്റെ നേര്‍ക്ക് തന്നെ നീണ്ടാല്‍ ആരേയും കുറ്റപ്പെടുത്താനാകില്ല. ബാബു കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിനെ വധിച്ചതാണ് അങ്ങനെയൊരു സംശയത്തിന് കാരണം. ഏതായാലും ബാബുവിന്റെ കൊലപാതകം നടത്തിയത് ആരെന്നും എന്തിന്റെ പേരിലാണെന്നും വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ വെളിച്ചത്തു കൊണ്ടുവരേണ്ടത് ആവശ്യമാണ്.

എതിരാളിയെ ഇല്ലാതാക്കാന്‍ തങ്ങളുടെ കൂടെയുള്ള ഒരാളെ ഗുരുതി കൊടുക്കണം എന്ന സിപിഎം ന്റെ  ഹീനമായ യുദ്ധതന്ത്രമാണിതിനു പിന്നിലെങ്കില്‍ അത് അംഗീകരിക്കാനാവുന്നതല്ല.

ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍,

ഏറ്റുമാനൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.