വത്സരാജ കുറുപ്പിന്റെ കൊലപാതകം: സത്യം പുറത്ത്

Saturday 12 May 2018 4:18 am IST
പാനൂരിലെ അഡ്വ:വത്സരാജ കുറുപ്പിന്റെ കൊലപാതകത്തിന് ഫസല്‍ വധവുമായി ബന്ധം. തലശേരി ബാറിലെ പ്രമുഖ അഭിഭാഷകനും,ബിജെപി പെരിങ്ങളം മണ്ഡലം കമ്മറ്റി അംഗവുമായിരുന്ന തെക്കെപാനൂരിലെ കുറുപ്പിനെ കൊന്നതിനു പിന്നില്‍ ഫസല്‍ വധത്തിലെ വെളിപ്പെടുത്തലെന്നാണ് സൂചന

പാനൂര്‍: പാനൂരിലെ അഡ്വ:വത്സരാജ കുറുപ്പിന്റെ കൊലപാതകത്തിന്  ഫസല്‍ വധവുമായി ബന്ധം. തലശേരി ബാറിലെ പ്രമുഖ അഭിഭാഷകനും,ബിജെപി പെരിങ്ങളം മണ്ഡലം കമ്മറ്റി അംഗവുമായിരുന്ന തെക്കെപാനൂരിലെ കുറുപ്പിനെ കൊന്നതിനു പിന്നില്‍ ഫസല്‍ വധത്തിലെ വെളിപ്പെടുത്തലെന്നാണ് സൂചന.  കേസില്‍ നിര്‍ണായക വിവരം നല്‍കിയ കുറുപ്പ്, പഞ്ചാര ശിനില്‍ എന്നിവരുടെ കൊലപാതകങ്ങള്‍ ഫസല്‍ കേസുമായി ബന്ധപ്പെട്ടാണെന്നും ഒരാളുടെ മരണം ബ്ലേഡ് മാഫിയയുടെ തലയില്‍ കെട്ടിവെയ്ക്കുകയായിരുന്നുവെന്നുമാണ് ഡിവൈഎസ്പി വെളിപ്പെടുത്തിയിരിക്കുന്നത്.

ഫസലിനെ കൊന്നവരെ കുറിച്ച് തുടക്കത്തില്‍  ചില സൂചനകള്‍ കുറുപ്പിന് ലഭിച്ചിരുന്നു.സിപിഎമ്മുമായി അകന്നു നില്‍ക്കുന്ന മൂഴിക്കര കുട്ടന്‍ എന്ന സിപിഎം പ്രവര്‍ത്തകനില്‍ നിന്നാണ് ഫസലിനെ കൊന്നവരെ കുറിച്ച് വിവരം ലഭിച്ചത്. ഇക്കാര്യം സിഐ സുകുമാരന്  അഡ്വ:വത്സരാജ കുറുപ്പ് കൈമാറി. കുറുപ്പാണ്  വിവരങ്ങള്‍ നല്‍കിയതെന്ന് പോലീസിലെ ചിലര്‍ സിപിഎം നേതൃത്വത്തെ അറിയിച്ചു.   2007 മാര്‍ച്ച് 5ന് ആണ് കുറുപ്പിനെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നത്. 

അന്ന് പാനൂരിലെ ഒരു സ്വര്‍ണ്ണവ്യാപാരിയുമായി കൊല്ലം സ്വദേശി സാമ്പത്തിക തട്ടിപ്പില്‍ ഉള്‍പ്പെട്ടിരുന്നു.പാര്‍ട്ടി നേതൃത്വം വഞ്ചിക്കപ്പെട്ട ആളൊപ്പം നിന്നില്ല, പകരം സാമ്പത്തിക നേട്ടത്തിന്  പണം നല്‍കാനുളള വ്യക്തിക്കൊപ്പം നിന്നു. ഈ കേസില്‍ അഡ്വ:വത്സരാജകുറുപ്പ് ഇടപെടുകയും കൊല്ലം സ്വദേശിക്ക് നീതി ലഭിക്കാന്‍  സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് രംഗത്തിറങ്ങുകയും ചെയ്തു. ഈ വിഷയം കൂടി ആയപ്പോള്‍ വത്സരാജകുറുപ്പിനെ തീര്‍ക്കാന്‍ സിപിഎം തീരുമാനിച്ചു.  കിഴക്കെ ചമ്പാട്ടെ കരിമ്പടം സതീശന്‍,അരയാക്കൂലിലെ ചെട്ടിഷാജി,താഴെപൂക്കോത്തെ എം.പി.പ്രകാശന്‍,കുന്നോത്ത്പീടികയിലെ എട്ടുവീട്ടില്‍ സജീവന്‍,കുറിച്ചിക്കരയിലെ ശരത് എന്നീ സിപിഎംപ്രവര്‍ത്തകരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്.

ഫസല്‍ വധം അന്വേഷിച്ച സിഐ.സുകുമാരന്‍ കുറുപ്പിന്റെ ദുരൂഹ മരണം അന്വേഷിച്ച് അവസാനഘട്ടത്തില്‍ എത്തിയിരുന്നു.ഉടനെ അദ്ദേഹത്തെ  തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി. സിപിഎം പാനൂര്‍ ഏരിയാസെക്രട്ടറി കെകെ.പവിത്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ പിറ്റേന്ന്  സ്ഥലം മാറ്റ ഉത്തരവും ലഭിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.