യെദ്യൂരപ്പയും ദേവഗൗഡയും വോട്ട് രേഖപ്പെടുത്തി

Saturday 12 May 2018 10:58 am IST
കര്‍ണാട നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പയും മുന്‍ പ്രധാനമന്ത്രിയും ജെഡി-എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി

ബംഗളൂരു: കര്‍ണാട നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പയും  മുന്‍ പ്രധാനമന്ത്രിയും ജെഡി-എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

യെദ്യൂരപ്പ ഷിമോഗയിലെ ശിഖര്‍പൂരിലാണ് വോട്ട് രേഖപ്പെടുത്തിയത്. ശിഖര്‍പൂരിലെത്തി ക്ഷേത്രദര്‍ശനം നടത്തിയശേഷമാണ് യെദ്യൂരപ്പ വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തിലെത്തിയത്.

ദേവഗൗഡ ഹസാന്‍ ജില്ലയിലെ ഹോളെനസിപുരയിലെ 244-ാം നന്പര്‍ പോളിംഗ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വോട്ട് രേഖപ്പെടുത്തിയശേഷം അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.