ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ബി.എസ്.യെദ്യൂരപ്പ. പ്രചരണ സമയത്ത് മൂന്ന് തവണ താന്‍ സംസ്ഥാനമൊട്ടാകെ സന്ദര്‍ശിച്ചിരുന്നു. ബിജെപി വലിയൊരു മാര്‍ജിനില്‍ ജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്. ഇന്ന് വൈകുന്നേരത്തോടെ എക്സിറ്റ് പോളുകള്‍ പുറത്ത് വരും. അപ്പോള്‍ എല്ലാം മനസിലാകുമെന്നും യെദിയൂരപ്പ പറഞ്ഞു.
ശിക്കാരിപ്പുരയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 15ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നശേഷം ഞാന്‍ ദല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. മിക്കവാറും 17ന് തന്നെ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഉണ്ടാവും. ദല്‍ഹിയിലെത്തുന്ന താന്‍ സത്യപ്രതിജ്ഞയ്ക്കായി മോദിയേയും മറ്റ് നേതാക്കളേയും ക്ഷണിക്കും – യെദ്യൂരപ്പ പറഞ്ഞു.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: