ചെങ്ങന്നൂരില്‍ 1,99,340 സമ്മതിദായകര്‍

Saturday 12 May 2018 12:10 pm IST

ആലപ്പുഴ: ചെങ്ങന്നൂരില്‍ അന്തിമ വോട്ടര്‍പ്പട്ടിക പുറത്തിറക്കി. 10,708 വോട്ടര്‍മാര്‍ കൂടി ചേര്‍ന്നതോടെ മൊത്തം സമ്മതിദായകരുടെ എണ്ണം 1,99,340 ആയി. ഇതില്‍ 5039 പേര്‍ കന്നി വോട്ടര്‍മാരാണ്. മെയ് എട്ടുവരെയുള്ള കൂട്ടിചേര്‍ക്കലുകളും ഒഴിവാക്കലും ഉള്‍പ്പെടെ ഇപ്പോള്‍ മണ്ഡലത്തില്‍ 92,919 പുരുഷ വോട്ടര്‍മാരും 1,06,421 വനിത വോട്ടര്‍മാരുമാണുള്ളത്. 

ഈ വര്‍ഷമാദ്യത്തെ പട്ടികയില്‍ ഇത് യഥാക്രമം 87,795, 1,00,907 എന്നിങ്ങനെയായിരുന്നു. വനിത വോട്ടര്‍മാരുടെ എണ്ണത്തില്‍ 5559 പേരുടെ വര്‍ധനയുണ്ടായപ്പോള്‍ 43 പേരെ ഒഴിവാക്കി. പുരുഷവോട്ടര്‍മാരില്‍ 52 പേരെ ഒഴിവാക്കിയപ്പോള്‍ പുതുതായി ചേര്‍ത്തത് 5174 പേരെയാണ്. മണ്ഡലത്തില്‍ ഭിന്നലിംഗ വോട്ടര്‍മാര്‍ ആരുമില്ല.

ഈ വര്‍ഷമാദ്യം പ്രസിദ്ധീകരിച്ച അന്തിമപട്ടിക പ്രകാരം 1,88,632 വോട്ടര്‍മാരായിരുന്നു മണ്ഡലത്തില് ഉണ്ടായിരുന്നത്‍.  മണ്ഡലത്തിലെ വോട്ടര്‍മാരില്‍ നിര്‍ണായക സ്വാധീനമുള്ള പ്രായ ഗ്രൂപ്പ് 30-39 വയസുള്ളവരും 40-49 വയസുള്ളവരുമാണ്. ആകെ വോട്ടര്‍മാരില്‍ 16.52 ശതമാനം പേര്‍ അതായത് 39,265 വോട്ടര്‍മാര്‍ 30-39 പ്രായ ഗ്രൂപ്പില്‍ നിന്നുള്ളവരാണ്. 38779 (16.32 ശതമാനം) വോട്ടര്‍മാര്‍ 40-49 സംഘത്തില്‍ നിന്നുള്ളവരാണ്.

50-59 പ്രായഗ്രൂപ്പുകാരായി 34,182 (14.38 ശതമാനം) വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്. 60-69 പ്രായഗ്രൂപ്പുകാരായി 27,889 വോട്ടര്‍മാരും 70-79 സംഘത്തില്‍ 14,543 വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്. 20-29 ഗ്രൂപ്പിലുള്ള 34,070 വോട്ടര്‍മാരും 80 വയസിനു മുകളിലായി 5573 വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.