മലപ്പുറം: എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്ത് വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി കസ്റ്റഡിയില്‍. തൃത്താല സ്വദേശി മൊയ്തീന് കുട്ടിയെയാണ് കസ്റ്റഡിയിലെടുത്തത്. അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെ സഹായത്തോടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ഏപ്രില്‍ 16നാണ് സംഭവം. തിയേറ്ററിലെ സിസി ടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. കെഎല്‍ 46 ജി 240 എന്ന നമ്പര്‍ ബെന്‍സ് കാറില്‍ വന്ന മധ്യവയസ്കനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന ദൃശ്യങ്ങളിലൂടെ വ്യക്തമായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയുടെ സഹായത്തോടെയായിരുന്നു പീഡനം.
മധ്യവയസ്കന് കുട്ടിയെ പീഡിപ്പിക്കുന്നത് സത്രീ കാണുന്നുണ്ടെങ്കിലും പ്രതികരിക്കുകയോ തടയാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ലെന്ന് വീഡിയോ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: