കൊല്ലം: മുന്‍കൂര്‍ ജാമ്യം കിട്ടിയ ആളെ പോലീസ് അര്‍ദ്ധരാത്രിയില്‍ വിട്ടില്‍ കയറി അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി സ്വദേശി സൗന്തനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ സൗന്തന് കൊല്ലം കമ്മിഷണര്‍ക്ക് പരാതി നല്കി. കരുനാഗപ്പള്ളി സ്റ്റേഷനിലെ എസ്.ഐ മനാഫിന്റെ നേതൃത്വത്തിലാണ് വീട്ടില്‍ കയറി അറസ്റ്റ് ചെയ്തതെന്ന് സൗന്തന് പറയുന്നു.
അറസ്റ്റ് ചെയ്യാന്‍ എത്തിയ പോലീസുകാരോട് ജാമ്യ ഉത്തരവ് കാണിച്ചെങ്കിലും അവരത് വലിച്ചെറിയുകയായിരുന്നുവെന്ന് സൗന്തന് പറഞ്ഞു. സ്റ്റേഷനിലെത്തിയ തന്റെ ബന്ധുക്കളെ പോലീസ് അവഹേളിച്ചെന്നും പരാതിയില്‍ പറയുന്നു. ഇത്തരം കാര്യങ്ങള്‍ ഇവിടെ പറയേണ്ടെന്നും ഇത് കോടതിയല്ലെന്നും പുലര്‍ച്ചെ വരാനുമായിരുന്നു പോലീസിന്റെ നിലപാട്. പുലര്‍ച്ചെ അഞ്ചു മണിയോടെ അഭിഭാഷകനുമായി എത്തിയപ്പോള്‍ രണ്ട് ആള്‍ജാമ്യത്തിലാണ് പോലീസ് സൗന്തനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്.
എന്നാല്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച കാര്യം അറിയില്ലായിരുന്നുവെന്നാണ് പോലീസിന്റെ മറുപടി. മുന്‍കൂര്‍ ജാമ്യം നേടിയ ആളോട് സ്വീകരിക്കേണ്ട ഒരു നടപടിയും പാലിക്കാതെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഒരു ബന്ധുവുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സൗന്തന്റെ അറസ്റ്റില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: