ഫസല്‍വധക്കേസ് വീണ്ടും അന്വേഷിക്കണം: ചെന്നിത്തല

Sunday 13 May 2018 2:36 am IST

തിരുവനന്തപുരം: ഫസല്‍ വധക്കേസ് അന്വേഷിച്ച മുന്‍ ഡിവൈഎസ്പി രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ  പശ്ചാത്തലത്തില്‍ കേസ് വീണ്ടും അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

ഫസല്‍ വധക്കേസില്‍ യഥാര്‍ത്ഥ വെളിപ്പെടുത്തലുകള്‍ നടത്തിയവരുടെ ദൂരുഹ മരണത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം.  സിപിഎമ്മുകാരാണ് കൊലപ്പെടുത്തിയതെന്ന് ഡിവൈഎസ്പി വെളിപ്പെടുത്തിയിട്ടുണ്ട്.  പോലീസ് തലപ്പത്ത് ഏറാന്‍മൂളികളാണ് ഭരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ഉപദേശകരുടെ ഇഷ്ടത്തിനനുസരിച്ച് പോലീസ് ഭരണം നടത്തുന്നതിനാല്‍ ക്രമസമാധാനം തകര്‍ന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ ഉടന്‍  ഡിജിപിയെ മാറ്റി പോലീസിനെ വിവാദത്തിലാക്കി. പോലീസിനെതിരെ കോടതിയില്‍ നിന്നും അടിക്കടിവിമര്‍ശനം  ഉണ്ടാകുന്നു. അസോസിയേഷന്‍ നേതാക്കളാണ് പോലീസിനെ നിയന്ത്രിക്കുന്നത്.  ഡിജിപിയെ പോലീസുകാര്‍ അനുസരിക്കുന്നില്ല. മുഖ്യമന്ത്രി പരാജയമാണ്, ചെന്നിത്തല പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.