സ്വാമിനാഥന്‍ ഗവേഷണനിലയത്തില്‍ ഗ്രാമീണ ഗവേഷക സംഗമം

Sunday 13 May 2018 2:51 am IST

കല്‍പ്പറ്റ: ഗ്രാമീണ മേഖലയിലെ അസംഘടിതരായ ഗവേഷകര്‍ക്കായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടത്തിവരുന്ന ഗ്രാമീണ ഗവേഷക സംഗമം 14 മുതല്‍ 16 വരെ കല്‍പ്പറ്റ എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നടക്കും. പുത്തൂര്‍വയലിലുള്ള  ഗവേഷണ നിലയത്തില്‍ 14ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 

ഗ്രാമീണ ഗവേഷകരുടെ വാണിജ്യ പ്രാധാന്യമുള്ളതും ഗ്രാമീണ വികസനത്തിന് ഉതകുന്നതുമായ ഉല്‍പ്പന്നങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും പ്രദര്‍ശനവും മത്സരവും സംഗമത്തിലുണ്ടാകും. മികച്ച ഗവേഷകര്‍ക്ക് ഇന്നവേഷന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും, റൂറല്‍ ഇന്നവേഷന്‍ അവാര്‍ഡുകളും പ്രത്യേക സമ്മാനങ്ങളും നല്‍കും. 

കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത ഉല്‍പ്പന്നങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും മത്സരവും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്. ഇതിനും പ്രത്യേക പുരസ്‌കാരം നല്‍കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.