കുര്‍ണൂല്‍: ഭര്‍ത്താവ് മുഴുക്കുടിയന്, തനിക്കു ശേഷം വീട്ടിലെ കാര്യങ്ങള്‍ ആരു നോക്കുമെന്ന ആധിയായി രോഗിയായി ഭാര്യക്ക്. അവര്‍ പരിഹാരവും കണ്ടു, പതിമൂന്നു വയസുകാരന് മകനെ മുതിര്‍ന്ന ഒരു സ്ത്രീയെക്കണ്ടു വിവാഹം കഴിപ്പിക്കുക. അങ്ങനെ ആ മകന് 23 വയസുകാരിയുടെ കഴുത്തില്‍ മിന്നുകെട്ടി. കാരണങ്ങള്‍ എന്തു പറഞ്ഞിട്ടും കാര്യമില്ല. കുര്‍ണൂല്‍ പോലീസ് ഇപ്പോള്‍ കേയെടുത്തിരിക്കുകയായണ്.
വിവാഹത്തില്‍ പങ്കെടുത്ത ആരോ വരന്റേയും വധുവിന്റേയും ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചപ്പോഴാണ് എല്ലാവരും വിവരമറിയുന്നത്. വിവാഹം അയല്‍ക്കാരെപ്പോലും അറിയിച്ചിരുന്നില്ല. കര്‍ണാടകയിലെ ബെല്ലാരിയിലാണ് വധുവിന്റെ വീട്. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചപ്പോള്‍ നിയമവിരുദ്ധമായ വിവാഹത്തെക്കുറിച്ച് അന്വേഷിക്കാന്‍ തഹസീല്‍ദാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും പോലീസും വീട്ടിലെത്തിയെങ്കിലും ആരേയും കണ്ടില്ല. വിവരം പുറത്തറിഞ്ഞപ്പോള്‍ വീട്ടുകാര്‍ ഒളിവില്‍പ്പോയതാണെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: