പക്ഷി നിരീക്ഷണ സര്‍വേ ആരംഭിച്ചു

Sunday 13 May 2018 3:10 am IST

കുമളി(ഇടുക്കി): പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ പക്ഷി നിരീക്ഷണ സര്‍വേ ആരംഭിച്ചു. പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനും കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് കേരളത്തിലേയും തമിഴ്‌നാട്ടിലേയും വിവിധ പക്ഷി നിരീക്ഷണ ഗ്രൂപ്പുകളെ ഏകോപിപ്പിച്ച് പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ സര്‍വേ നടത്തുന്നത്. 

സര്‍വേയുടെ ഉദ്ഘാടനം പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ വി. കുമാര്‍ ഐഎഫ്എസ് നിര്‍വഹിച്ചു. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ഡോ. പി.ഒ. നമീര്‍ പക്ഷി നിരീക്ഷണ വോളന്റിയേഴ്‌സിന് ഓറിയന്റേഷന്‍ ക്ലാസ് നടത്തി. ഇരുസംസ്ഥാനങ്ങളില്‍ നിന്നായി ഏകദേശം 150 ഓളം വോളന്റിയേഴ്‌സും 14 പ്രകൃതി സംരക്ഷണ സംഘടനകളും സര്‍വേയില്‍ പങ്കാളികളാകുന്നുണ്ട്. 

റിസര്‍വിലെ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ എം.ജി. വിനോദ് കുമാര്‍, ജോജി ജോണ്‍, പ്രിയ റ്റി ജോസഫ്, അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അബ്ദുള്‍ ഫത്താഹ് എന്നിവര്‍ നേതൃത്വം നല്‍കിവരുന്നു. സര്‍വ്വെ നാളെ അവസാനിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.