തുലാഭാരം

Sunday 13 May 2018 3:10 am IST

ഭാഗവത പുരാണത്തില്‍ നിന്നാണ് തുലാഭാരം വഴിപാടിന്റെ ഉത്ഭവം. ഭഗവാന്‍ ശ്രീകൃഷ്ണനോടുള്ള തന്റെ ഉത്തമ ഭക്തി തെളിയിക്കാന്‍ പത്‌നി രുക്മിണീ ദേവിയാണ് ആദ്യമായി തുലാഭാരം നടത്തിയതെന്നാന്ന് വിശ്വാസം. തുലാഭാരത്തട്ടില്‍ വെച്ച രത്‌നങ്ങള്‍ക്കും സ്വര്‍ണ്ണത്തിനുമൊന്നും ഭഗവാന്‍ ഇരുന്ന തട്ട് ഉയര്‍ത്താന്‍ കഴിഞ്ഞില്ല, അവസാനം ദേവി സ്വയം സമര്‍പ്പണത്തോടുകൂടി ഒരു തുളസീദളം വച്ചപ്പോള്‍ ഭഗവാന്റെ തട്ട് ഉയര്‍ന്നു. തുലാഭാരത്തിനു സമര്‍പ്പിക്കുന്ന ദ്രവ്യങ്ങളിലല്ല, പകരം സമര്‍പ്പണത്തിലാണ് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവുന്നത്. 

കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളില്‍ നടത്തി വരാറുള്ള ഒരു വഴിപാടാണ് തുലാഭാരം. ഒരാളുടെ തൂക്കത്തിനു തുല്യമായി, ഏതെങ്കിലും ദ്രവ്യം, ക്ഷേത്രത്തിന് സമര്‍പ്പിക്കുന്നതിനെയാണ് തുലാഭാരമെന്നു പറയുന്നത്. സാധാരണയായി, പഞ്ചസാര, പഴം, ശര്‍ക്കര, അരി, നെല്ല്, കയര്‍ എന്നീ ദ്രവ്യങ്ങളാണു സമര്‍പ്പിക്കുക. എന്നിരുന്നാലും, ഭക്തരുടെ മനോധര്‍മ്മത്തിനനുസരിച്ച് മറ്റ് ദ്രവ്യങ്ങളും സമര്‍പ്പിക്കാം.

വളരെ അപൂര്‍വ്വമായി, വെള്ളി, സ്വര്‍ണ്ണം തുടങ്ങിയവ കൊണ്ടുള്ള തുലാഭാരങ്ങളും നടത്താറുണ്ട്. മിക്ക ക്ഷേത്രങ്ങളിലും തുലാഭാര വഴിപാടുകള്‍ നടത്താറുണ്ട്. ഓരോരുത്തരുടേയും പ്രാര്‍ത്ഥനകളും ആഗ്രഹങ്ങളും വ്യത്യസ്തമാണ്. അതനുസരിച്ചുള്ള വസ്തുക്കള്‍ കൊണ്ടാണ് തുലാഭാരം നടത്തേണ്ടത്. വിവിധ ആവശ്യങ്ങള്‍ സാധിക്കാനും, ദുരിതനിവാരണത്തിനും, രോഗശാന്തിക്കുമായി തുലാഭാരം നടത്താറുണ്ട്. 

ദാരിദ്ര്യ ശമനത്തിന് : അവല്‍, നെല്ല്

ദീര്‍ഘായുസ്സിനും മാനസിക സമ്മര്‍ദ്ദത്തിനും: മഞ്ചാടിക്കുരു

കര്‍മ്മ ലാഭത്തിന് : താമരപ്പൂവ്

ആയുസ്സ്, ആത്മബലം : താമരപ്പൂവ്

പ്രമേഹ രോഗശമനത്തിന് : പഞ്ചസാര

രോഗശാന്തിക്ക് : കദളിപ്പഴം

പല്ലുവേദന : നാളികേരം

മുഖത്തെ പാടുകള്‍ : നാളികേരം

നീര്‍ക്കെട്ട് : ഇളനീര്‍, വെള്ളം

വൃക്ക/ മൂത്രാശയ രോഗശമനം : ഇളനീര്‍, വെള്ളം

ഉദരരോഗശമനം : ശര്‍ക്കര, തേന്‍

വാതരോഗശമനം : പൂവന്‍ പഴം

വസൂരി രോഗം/ ചിക്കന്‍ പോക്‌സ് ശമനം : കുരുമുളക്

ത്വക്ക് രോഗശമനം : ചേന

ബിസിനസ് ഉയര്‍ച്ച: ലോഹനാണയങ്ങള്‍

ദൃഷ്ടിദോഷ പരിഹാരം / ഐശ്വര്യം : ഉപ്പ്

ബുദ്ധി വികാസത്തിന് / മാനസിക രോഗ മുക്തി : നെല്ലിക്ക , വാളന്‍ പുളി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.