കൊലപാതകത്തെ ന്യായീകരിച്ച് തോമസ് ഐസക്കും

Sunday 13 May 2018 3:12 am IST

ആലപ്പുഴ: മാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് മന്ത്രി തോമസ് ഐസക്കും. വൈകാരിക പ്രതികരണമാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകമെന്നാണ് തോമസ് ഐസക് ചെങ്ങന്നൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമായിരുന്നില്ല. ജനങ്ങളുടെ ആ നിമിഷത്തെ സ്വാഭാവികമായ വൈകാരിക പ്രതികരണം മാത്രമാണ്. ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ചവരെ കുറ്റപ്പെടുത്തുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.

 മാഹി കൊലപാതകത്തിന്റെ പേരില്‍ പാര്‍ട്ടി പ്രതിരോധത്തിലായിട്ടില്ല. പാര്‍ട്ടിക്ക് കുറച്ചുകൂടി അനുഭാവമാണ് കിട്ടിയിട്ടുള്ളതെന്നും തോമസ് ഐസക് വ്യക്തമാക്കി. കഴിഞ്ഞദിവസം മന്ത്രി എ.കെ. ബാലനും, സിപിഎം കേന്ദ്രകമ്മറ്റിയംഗം എം.വി. ഗോവിന്ദനും കൊലപാതകങ്ങളെ ന്യായീകരിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.