കേരളം വെട്ടേറ്റ് നില്‍ക്കുന്നു; മിന്നാമിനുങ്ങുകള്‍ മാത്രം പോരെന്ന് ജേക്കബ് തോമസ്

Sunday 13 May 2018 3:16 am IST

തിരുവനന്തപുരം:  കേരളം വെട്ടേറ്റ് നില്‍ക്കുകയാണെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്. സുകുമാര്‍ അഴീക്കോട് ജയന്തി സമ്മേളനത്തില്‍  മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ അവസ്ഥയ്ക്ക് മാറ്റംവരാന്‍ മിന്നാമിനുങ്ങുകള്‍ മാത്രം പോര. പ്രകാശമുള്ള ആളുകളുണ്ടാവണം. നമുക്ക് ചുറ്റും നികുതിപ്പണം  കട്ടുകൊണ്ടുപോകുന്നവരാണ്. കായല്‍ കൈയേറി വലിയ കെട്ടിടങ്ങള്‍ വരുന്നു. ബീച്ചില്‍ വിദേശികളെ കൊല്ലുന്നു. രാത്രി വിളിച്ചിറക്കിക്കൊണ്ടുപോയി കൊല്ലുന്നു.പ്രതികരണശേഷി യൗവ്വനത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. 

     സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍  സമ്മേളനം ഉദ്ഘാടനം ചെയ്തു.  ട്രസ്റ്റ് സെക്രട്ടറി പോള്‍ മണലില്‍ അധ്യക്ഷത വഹിച്ചു മാധ്യമപ്രവര്‍ത്തകരായ കെ.ജി.പരമേശ്വരന്‍ നായര്‍, ജോണ്‍ സാമുവല്‍, രാജീവ് ഗോപാലകൃഷ്ണന്‍, ജോസ് പാറക്കടവില്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.