മാലിന്യ നിര്‍മ്മാര്‍ജ്ജനം കാര്യക്ഷമമോ?

Sunday 13 May 2018 3:26 am IST

സമഗ്ര മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടെങ്കിലും, അവ കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതില്‍ വിജയം കണ്ടോ എന്ന സംശയം സ്വാഭാവികമാണ്. എറണാകുളത്തെ പോലെ വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരങ്ങളില്‍ വഴിയാത്രക്കാര്‍ക്ക് മാലിന്യം നിക്ഷേപിക്കുവാനുള്ള സംവിധാനങ്ങള്‍ വളരെ കുറവാണ് എന്നതാണ് ഇതിന് ഒരു കാരണം. കേരളത്തിലെ മിക്ക പ്രധാന നഗരങ്ങളിലെയും പ്രശ്‌നമാണിത്.

സംവിധാനങ്ങളുടെ കുറവുമൂലം വഴിവക്കിലും ഓടകളിലും പുഴകളിലും വരെ മാലിന്യമിടുന്ന പ്രവണത് വര്‍ധിച്ചുവരികയാണു താനും. ഇത് മുഴുവനും ശുദ്ധീകരിക്കുന്നത്ര തുകയാകുമോ പുതിയ ചവിറ്റുകുട്ടകള്‍ സ്ഥാപിക്കാന്‍? നമ്മുടെ പരിസരവും ജല സ്രോതസ്സുകളും വൃത്തിയായി സൂക്ഷിക്കാനും അവയെ നിലനിര്‍ത്താനും ഇത്തരം സംവിധാനങ്ങളിലൂടെ സാധിക്കും. നഗരസഭകളോടൊപ്പം നാട്ടുകാരുടെ സഹകരണവുമുണ്ടെങ്കില്‍ നമ്മുടെ നഗരങ്ങള്‍ 'ദൈവത്തിന്റെ സ്വന്തമാകും'

ജയകൃഷ്ണന്‍ ആര്‍., മുവാറ്റുപുഴ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.