മെട്രോ എല്ലാവര്‍ക്കും പ്രയോജനപ്പെടണം

Sunday 13 May 2018 3:29 am IST

കൊച്ചിയിലെ സാധാരണക്കാരുടെ ജീവിതവും യാത്രയും എളുപ്പത്തിലും വേഗത്തിലുമാക്കുവാനായി കോടികള്‍ മുടക്കി സാക്ഷാത്കരിച്ച ഒരു വലിയ പദ്ധതിയായിരുന്നു കൊച്ചി മെട്രോ. പക്ഷെ സാധാരണക്കാര്‍ക്ക് ഇത് എത്രത്തോളം ഗുണകരമാകുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ്. യാത്രാനിരക്ക് കൂടുതലായതിനാല്‍ മെട്രോയെക്കാള്‍ ബസ്സുകളെ ആശ്രയിക്കുന്നവരാണ് ഏറെയും.

ബ്ലോക്കുകള്‍ മൂലം സമയനഷ്ടമുണ്ടാകുമെങ്കിലും സാധാരണക്കാരുടെ പോക്കറ്റ് കീറുന്ന തരത്തിലുള്ള മെട്രോ യാത്ര കഴിവതും ഒഴിവാക്കുവാനാണ് ആളുകള്‍ ശ്രമിക്കുന്നത്. ഇതിനേറ്റവും ഫലപ്രദമായ പരിഹാരം യാത്രാനിരക്കുകള്‍ കുറയ്ക്കുക എന്നതാണ്. അങ്ങനെ വന്നാല്‍ മെട്രോ ട്രെയിനുകള്‍ സാധാരണക്കാരന് ഏറ്റവും പ്രയോജനകരമാകുമെന്നുമാത്രമല്ല ആളുകള്‍ കൂടുന്നതിനനുസരിച്ച് കെ.എം.ആര്‍.എല്‍ ന്റെ വരുമാനവും വര്‍ദ്ധിക്കുമെന്ന് നിസ്സംശയം പറയാം.

നമിത മാത്യു, കണ്ണൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.