എടപ്പാൾ പീഡനം; പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയെടുക്കുന്നു

Sunday 13 May 2018 10:33 am IST

മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ പത്ത് വയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയെടുക്കുന്നു. അമ്മയ്‌ക്കൊപ്പം ഇരിക്കുന്ന സാഹചര്യത്തിലാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. അതുകൊണ്ടുതന്നെ കേസില്‍ ഇവരും പ്രതിയായേക്കുമെന്നാണ് സൂചന. കുട്ടിയെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെയെത്തി കുട്ടിയുടെ മൊഴിയെടുക്കും. കുട്ടിയുടെ അമ്മയുടെ മൊഴിയും ചൈല്‍ഡ് ലൈന്‍ എടുക്കുന്നുണ്ട്. സംഭവം പോലീസ് സ്റ്റേഷനില്‍ അറിയിച്ച തിയേറ്റര്‍ ഉടമയെ വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അഭിനന്ദിച്ചു.

സംഭവത്തില്‍ പ്രതിയായ തൃത്താല സ്വദേശിയും വ്യവസായിയുമായ കണ്‍കുന്നത്ത് മൊയ്തീന്‍കുട്ടി(60) ഇന്നലെ പിടിയിലായിരുന്നു. തിയേറ്ററില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ബാലികയുടെ അമ്മയാണെന്നും പിന്നീട് പൊലീസ് സ്ഥിരീകരിച്ചു. പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള അമ്മയ്ക്ക് വ്യക്തമായിട്ടുണ്ട് എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. 

മൊയ്തീന്‍ കുട്ടിയുടെയും സ്ത്രീയുടെയും പേരില്‍ പോക്‌സ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ മഞ്ചേരി കോടതിയില്‍ ഇന്ന് ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.