പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും

Sunday 13 May 2018 11:06 am IST

കോഴിക്കോട്: പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ വിൽപ്പനയിക്ക്. സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ സ്റ്റാളിലാണ് കമ്യൂണിറ്റ് ആശയങ്ങൾ പ്രചരിപിക്കുന്ന പുസ്തകങ്ങൾ വിൽപ്പനക്ക് വച്ചിരിക്കുന്നത്.

കമ്മൂണിസ്റ്റ് മാനിഫെസ്റ്റോ , വൈരുധ്യാത്മക ഭൗതിക വാദം, ആർ എസ് എസ് രാജ്യദ്രോഗത്തിന്റെ ചരിത്രത്തിൽ വർത്തമാനവും' പാകിസ്ഥാനിലേക്ക് പറക്കുന്ന ഇന്ത്യൻ പക്ഷികൾ, ജിന്നനയുടെ ജീവിതം, എങ്ങനെ നല്ല കമ്മ്യൂണിസ്റ്റ് ആകാം, കമ്മ്യൂണിസ്റ്റ് പാർട്ടിയെ പറ്റി, തുടങ്ങി നിരവധി പുസ്തകങ്ങൾ വിൽപനയ്ക്ക് വച്ചിട്ടുണ്ട്. നിയമങ്ങൾ , പോലീസ് ആക്ട് ഉൾപ്പെടെ സേനയ്ക്ക് ആവശ്യമായ പുസ്തകങ്ങളും ഉണ്ടെങ്കിലും കമ്യൂണിസ്റ്റ് പുസ്തകങ്ങൾക്കാണ് അധികം  ആവശ്യക്കാർ '

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.