ചട്ടലംഘനം; പോലീസ് അസോസിയേഷന്‍ ഭാരവാഹികൾക്ക് ബെഹ്‌റയുടെ നോട്ടീസ്

Sunday 13 May 2018 1:20 pm IST

തിരുവനന്തപുരം : പോലീസ് അസോസിയേഷന്‍ യോഗങ്ങളില്‍ ചട്ടലംഘനം നടന്നുവെന്ന ആരോപണത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അസോസിയേഷന്‍ നേതൃത്വത്തിനാണ് ഡിജിപി നോട്ടീസ് അയച്ചത്. 

ചട്ടങ്ങള്‍ക്ക് വിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം ഡിജിപി നോട്ടീസ് അയച്ചുവെന്ന വാര്‍ത്ത പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ നിഷേധിച്ചു. ഇങ്ങനെ വാര്‍ത്ത വരുന്നതിന് പിന്നില്‍ എന്താണെന്ന് അറിയില്ല. ഇത്തരത്തില്‍ ഒരു നോട്ടീസും ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ അറിയിച്ചു.

അസോസിയേഷന്‍ യോഗങ്ങളില്‍ രാഷ്ട്രീയ അതിപ്രസരം കൂടുതലാണെന്ന ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ ഡിജിപി ഇതുവരെ പ്രതികരിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ റേഞ്ച് ഐജി മാരോട് ഡിജിപി നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.