കൊഴുപ്പേകാന്‍ എബിവിപി മിന്നല്‍ക്കൂട്ടം

Sunday 13 May 2018 2:26 pm IST

ചെങ്ങന്നൂര്‍: പ്രചരണവും പെരുമഴയും പെയ്തിറങ്ങുന്ന ചെങ്ങന്നൂരില്‍  എബിവിപിയുടെ മിന്നല്‍പ്പെയ്ത്തും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ:പി.എസ്. ശ്രീധരന്‍പിള്ളയുടെ പ്രചാരണത്തിന് കൊഴുപ്പേകാനാണ് എബിവിപി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ ഫ്‌ളാഷ്‌മോബ് ഒരുങ്ങുന്നത്. 

യുവാക്കളുടെ ഭാരതത്തെ മുന്‍നിര്‍ത്തിയുള്ള മോദിസര്‍ക്കാരിനാണ് ചെങ്ങന്നൂരിലെ യുവത പിന്തുണ നല്‍കുന്നതെന്ന പ്രഖ്യാപനവുമായാണ് മിന്നല്‍ക്കൂട്ടം യാത്ര തുടങ്ങുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഫ്‌ളാഷ് മോബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ത്രസിപ്പിക്കുന്ന ചുവടുകളുമായി ഇനി മുതല്‍ എബിവിപി മിന്നല്‍ക്കൂട്ടം ചെങ്ങന്നൂരില്‍ നിറഞ്ഞുനില്‍ക്കും. സിനിമകള്‍ക്ക് നൃത്തലംനിധാനം ചെയ്തിട്ടുള്ള വെണ്‍മണി ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗം സംഘമാണ് നിരത്തുകളില്‍ നൃത്തച്ചുവടുമായി നിറയുന്നത്. 

വിവേക്, അജിത്, രാഹുല്‍, ആകാശ്, അഖില്‍, വിദ്യ, അഹല്യ, അഞ്ജലി എന്നിവരാണ് ഉണ്ണിക്കൃഷ്ണനെ കൂടാതെ സംഘത്തിലുള്ളത്. ഒരാഴ്ചത്തെ പരിശീലനത്തിന് ശേഷമാണ് സംഘം പ്രചരണരംഗത്തേക്കിറങ്ങുന്നതെന്ന് എബിവിപി നേതാക്കള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.