നാടോടി ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി ഒളിവിൽ

Sunday 13 May 2018 2:41 pm IST

കണ്ണൂര്‍: പയ്യന്നൂരില്‍ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതി ഒളിവിലെന്ന് പൊലീസ്. പ്രതിയായ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ പി.ടി ബേബി രാജന്‍ കര്‍ണാടകത്തിലേക്ക് കടന്നിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.

കഴിഞ്ഞ ബുധനാഴ്ചയാണ് കുടുംബത്തോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന ഏഴു വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി രക്ഷപ്പെടുത്തുകയായിരുന്നു. പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

സംഭവത്തില്‍ ബേബി രാജനെതിരെ ബലാത്സംഗ ശ്രമത്തിനും ബാലികയെ പീഡിപ്പിച്ചതിനും പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.