മലപ്പുറം: പെൺകുട്ടി പീഡിക്കപ്പെടുന്നതിന്റെ തെളിവുകൾ ഹാജരാക്കിയിട്ടും കേസ് രജിസ്റ്റർ ചെയ്യാതിരുന്ന പോലീസിനെതിരെ നിയമനടപടി. സംഭവത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ എസ്.ഐക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാൻ ഡ്ജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചു. കേസില്‍ നടപടി സ്വീകരിക്കാതിരുന്നതാണ് എസ്.ഐക്കെതിരായ കുറ്റം.
പീഡനത്തിനിരയായ സംഭവത്തില്‍ പെൺകുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റു ചെയ്തു. പോക്സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ അമ്മയും ഒപ്പമുണ്ടായിരുന്നു. പീഡനത്തിന് ഒത്താശ ചെയ്തെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് കുട്ടിയുടെ അമ്മയെ കേസില്‍ പ്രതിചേര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: