ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികവാർന്ന വിജയം നേടുമെന്ന് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബിഎസ് യെദ്യൂരപ്പ. 120ൽ അധികം സീറ്റുകൾ നേടി പാർട്ടി വിജയം കൈവരിക്കുമെന്ന് തനിക്ക് എഴുതി നൽകാനാകുമെന്ന് യെദ്യൂരപ്പ പറഞ്ഞു.
“ഇതാണ് എന്റെ കണക്കു കൂട്ടല്‍. ഇതുവരെ എന്റെ കണക്കുകൂട്ടല്‍ തെറ്റിയിട്ടില്ല. ദീര്‍ഘകാലമായി ഞാനിവിടെയുണ്ട്. സംസ്ഥാനം മുഴുവനും സഞ്ചരിച്ചുകഴിഞ്ഞിരിക്കുന്നു. ബി ജെ പി 120ല്‍ അധികം സീറ്റുകള്‍ നേടും എന്നത് ഇപ്പോള്‍ എഴുതിത്തരണോ? ഫലം വന്നു കഴിയുമ്പോൾ നിങ്ങള്‍ക്ക് അതുമായി ഒത്തുനോക്കാം”- യെദ്യൂരപ്പ പറഞ്ഞു. സംസ്ഥാനത്ത് ഒരിക്കലും തൂക്ക് മന്ത്രി സഭ വരികില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: