ഗോവ: അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍, താന്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മടങ്ങിയെത്തുമെന്നറിയിച്ചു. കരള്‍ രോഗത്തിനുള്‍പ്പെടെ ചികിത്സയിലുള്ള മുഖ്യമന്ത്രി ട്വിറ്ററില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് മടങ്ങിവരവ് അറിയിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടി, മുഖ്യമന്ത്രി പരീഖറിന്റെ ആരോഗ്യ നില മോശമാണെന്നും ഗോവയ്ക്ക് പുതിയ മുഖ്യമന്ത്രി വേണമെന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ നടത്തവേയാണ് പരീഖറുടെ വീഡിയോ.
ചികിത്സകഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കുകയാണ് അദ്ദേഹം. വീഡിയോവില്‍ ആരോഗ്യവാനായി കാണപ്പെടുന്നു.
മാര്‍ച്ചിലാണ് അദ്ദേഹത്തെ അമേരിക്കയില്‍ ചികിത്സയ്ക്ക് കൊണ്ടുപോയത്. അതിനു മുമ്പ് മുംബൈയില്‍ ചികിത്സയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: