യുവമോര്‍ച്ച ചെങ്കല്‍ സമരം പിന്‍വലിച്ചു

Sunday 13 May 2018 8:53 pm IST

 

കണ്ണൂര്‍: ജില്ലയില്‍ യുവമോര്‍ച്ച നടത്തിയ ചെങ്കല്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചു. ക്വാറി ഉടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. നിലവില്‍ 21 രൂപയായിരുന്ന ചെങ്കല്‍ വില 25 രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനെതിരെ ആയിരുന്നു യുവമോര്‍ച്ച സമരം. ജില്ലാ കലക്ടറുമായി ക്വാറി ഉടമകള്‍ നടത്തിയ ചര്‍ച്ചയില്‍ 2.50 ആയി വര്‍ദ്ധിപ്പിച്ചു. തുടര്‍ന്നു യുവമോര്‍ച്ച സമരരംഗത്ത് ഉറച്ചു നിന്നു. തൊഴിലാളികള്‍ക്ക് കൂലി വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയതിനാലാണ് നിലവില്‍ വില വര്‍ദ്ധിക്കാന്‍ സാഹചര്യമൊരുക്കിയത്. ഇന്നലെ നടന്ന ചര്‍ച്ചയില്‍ നിലവിലുള്ള വിലയില്‍ നിന്ന് 50 പൈസ കൂടി കുറക്കാനും, പ്രധാനമന്ത്രി ആവാസ് യോജനയിലും ലൈഫ് പദ്ധതി പ്രകാരം വീടെടുക്കുന്നവര്‍ക്ക് പഴയ വിലയിലും കല്ല് കൊടുക്കാം എന്ന ധാരണയിലാണ് യുവമോര്‍ച്ച സമരം പിന്‍വലിച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.