മമ്പറം: ബിജെപി പ്രവര്‍ത്തകന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സുകള്‍ക്ക് നേരെ സിപിഎം അക്രമം. മൈലുള്ളിമെട്ട ജവാന് സ്റ്റോറിന് സമീപം ബിജെപി പ്രവര്ത്തകന് എം.സി.വിജേഷിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബസ്സുകള്‍ക്ക് നേരെയാണ് അക്രമം നടന്നത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടുകൂടിയാണ് തലശ്ശേരി അഞ്ചരക്കണ്ടി റൂട്ടിലോടുന്ന തീര്‍ത്ഥ, ഗംഗ എന്നി ബസ്സുകളുടെ മുമ്പിലെ ഗ്ലാസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തത്. ബസ്സ് ഓണര്‍ എം.സി.വിനോദിന്റെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ ദിപിന്, അശ്വിന്, അഭിനന്ദ്, അമല്‍ എന്നിവര്‍ക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തു. 25000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു. ബസ്സുകള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ തലശ്ശേരി അഞ്ചരകണ്ടി റൂട്ടില്‍ ബസ്സുകള്‍ ഓടിയില്ല. അക്രമികള്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി വേങ്ങാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: